പങ്കാളിയോട് തല്ലിപ്പിരിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക; മൊബൈലില്‍ തൂങ്ങിയാല്‍ വിഷാദം കൂടും

വാഷിംഗ്ടണ്‍: ധാരാളം സമയം മൊബൈല്‍ ഫോണില്‍ കടിച്ചുതൂങ്ങി ഇരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍.? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ബന്ധം തകര്‍ച്ചയുടെ വക്കിലേക്കാണ് നീങ്ങുന്നത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ തൂങ്ങുന്നവരുടെ ബന്ധം തകരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സെല്‍ഫോണ്‍ ഉപയോഗം കിടപ്പറയിലും ബന്ധത്തിന്റെ സന്തോഷത്തിലും പ്രതികൂലമായി സ്വാധീനിക്കാമെന്നാണ് കണ്ടെത്തല്‍. മാത്രമല്ല വിഷാദരോഗം കൂടുന്നതിനും സെല്‍ഫോണ്‍ ഉപയോഗം കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ബെയ്‌ലര്‍ സര്‍വകലാശാലയുടെ ഹാന്‍കാമര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. രണ്ട് സര്‍വേകള്‍ സംഘടിപ്പിച്ചിരുന്നു. 453 മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. പങ്കാളി ഫോണില്‍ കുത്തിയിരിക്കുന്നത് ബന്ധത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്നായിരുന്നു അന്വേഷണം.

ഫബിംഗ് എന്നാണ് ഒരു സര്‍വേയെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. അതായത്, ഓഫീസിലോ മറ്റു തിരക്കുകളിലോ ഇരിക്കുമ്പോള്‍ പങ്കാളിയുടെ ഫോണ്‍ വന്നാല്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു അന്വേഷണം. ഫോണ്‍ ഉപയോഗിക്കുമോ അതോ ശല്യമാകുമോ എന്ന് അന്വേഷിച്ചു. ഓഫീസില്‍ പങ്കാളിയുടെ ഫോണ്‍ വരുമ്പോള്‍ മിക്കവരിലും ഇത് കാര്യമായ സന്തോഷം ഉണ്ടാക്കുന്നില്ല. ബന്ധത്തിലെ ഈ അസംതൃപ്തി പതിയെ ജീവിതത്തില്‍ സംതൃപ്തി കുറയുന്നതിന് ഇടയാക്കുകയും ക്രമേണ ഉയര്‍ന്ന ലെവലിലുള്ള ഡിപ്രഷന് ഇടയാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ആദ്യത്തെ 308 പേരില്‍ പങ്കാളി വിളിക്കുന്ന ഫോണിന്റെ കാര്യമാണ് അന്വേഷിക്കുന്നത്. പൊതുവായി സെല്‍ഫോണ്‍ ഉപയോക്താക്കളിലുള്ള 9 കാര്യങ്ങള്‍ പൊതുവായി ഇവരിലും കണ്ടുവരുന്നുണ്ട്. ശേഷിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. പങ്കാളികള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ അവരവര്‍ കാണുന്നിടത്ത് മാത്രം വയ്ക്കുന്നു. അല്ലെങ്കില്‍ സ്വന്തം കയ്യില്‍ തന്നെ ഫോണ്‍ സൂക്ഷിക്കുക. പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഫോണില്‍ തന്നെ നോക്കിക്കൊണ്ടിരിക്കുക, പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുക തുടങ്ങിയവയാണ് കണ്ടെത്തിയ കാര്യങ്ങള്‍.

രണ്ടാമത്തെ സര്‍വേ 145 പേരിലായിരുന്നു നടത്തിയത്. പ്രണയബദ്ധരായ പങ്കാളികള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗം എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു അന്വേഷിച്ചത്. മേല്‍പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു അന്വേഷണം. പുറമേ, സെല്‍ഫോണുകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ബന്ധത്തിലെ സംതൃപ്തി, ജീവിത സംതൃപ്തി, വിഷാദം തുടങ്ങിയ വിഷയങ്ങളും അന്വേഷിച്ചു.

46.3 ശതമാനം പേരും പങ്കാളിയുടെ ഫോണ്‍ വരുമ്പോള്‍ അസ്വസ്ഥരാകുന്നവരാണ്. 22.6 ശതമാനം പേരുടെ ജീവിതത്തില്‍ സെല്‍ഫോണുകള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. 36.6 ശതമാനം പേര്‍ വിഷാദരോഗം അനുഭവിക്കുന്നുണ്ട്. 32 ശതമാനം പേര്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുമ്പോഴും സംതൃപ്ത ജീവിതം നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News