കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍; മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്ന് ആരോപണം

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് പേരാമ്പ്ര പൊലീസിന്റേതാണ് നടപടി. എന്‍എസ്എ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്്റ്റര്‍ പ്രചരണം. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഉത്തരമേഖല സെക്രട്ടറി സുബിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നസീറ തുടങ്ങിയവരെയാണ് പേരാമ്പ്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. മേല്‍വിലാസ പരിശോധനയ്ക്ക് എന്ന പേരിലായിരുന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. അണ്‍എഡിറ്റഡ് എന്ന ന്യൂസ് പോര്‍ട്ടലിന്റെ പ്രവര്‍ത്തകര്‍ കൂടിയാണ് കസ്റ്റഡിയിലായവര്‍. രണ്ട് പേരെ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here