22 ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ ഫെഡ് മദ്യഷോപ്പുകളും ഇന്നു പൂട്ടും; പൂട്ടുന്ന മദ്യഷാപ്പുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു

തിരുവനന്തപുരം: മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളും ഇന്നു പൂട്ടും. സംസ്ഥാനത്തുള്ള മദ്യഷാപ്പുകളുടെ പത്തു ശതമാനം വീതം എല്ലാ ഗാന്ധിജയന്തി ദിനത്തിലൂം പൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞവര്‍ഷം 34 ബിവറേജസ് ഔട്ട്‌ലെറ്റുകളും അഞ്ച് കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് പൂട്ടുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇക്കുറി 26 എണ്ണം അടച്ചുപൂട്ടുന്നത്.

പാലക്കാട്, കാസര്‍ഗോഡ്, കൊഴിഞ്ഞാമ്പാറ, കേശവദാസപുരം എന്നിവിടങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളാണ് പൂട്ടുന്നത്. ബിറേജസ് കോര്‍പറേഷന്റെ തിരുവനന്തപുരം മടവൂര്‍, കൊല്ലത്തെ ചാത്തന്നൂര്‍, കോട്ടമുക്ക്, കടപ്പാക്കട, പത്തനംതിട്ടയിലെ കോഴഞ്ചേരി, ആലപ്പുഴയിലെ പൂച്ചാക്കല്‍, കോട്ടയത്തെ കുമരകം, മുണ്ടക്കയം, ഇടുക്കിയിലെ തങ്കമണി, എറണാകുളത്തെ കാലടി, വാഴക്കുളം, മുളന്തുരുത്തി, തൃശൂരിലെ മാള, പാലക്കാട്ടെ കൊല്ലങ്കോട്, നെന്മാറ, കോഴിക്കോട് വിഎംബി റോഡ്, കോട്ടൂളി, വയനാട്ടിലെ കല്‍പറ്റ, മീനങ്ങാടി, കണ്ണൂരിലെ കേളകം, ചെറുപുഴ, കാസര്‍ഗോട്ടെ ഉദുമ ഔട്ട്‌ലെറ്റുകളാണ് പൂട്ടുക.

ഉത്തരവിന്റെ പകര്‍പ്പ് ചുവടെ

bevco 2 bevco 3 bevco

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News