ഹെലികോപ്ടർ ഉപയോഗിച്ച് അഞ്ചു മിനിറ്റ് കൊണ്ട് നാലു ബിയർ ബോട്ടിൽ തുറന്നു; വീഡിയോ കാണാം

ബീജിംഗ്: ഹെലികോപ്ടറിന്റെ സഹായത്തോടെ അഞ്ചു മിനിറ്റ് കൊണ്ട് നാലു ബിയർ ബോട്ടിലുകൾ തുറക്കുന്ന വീഡിയോ തരംഗമാകുന്നു. പൈലറ്റായ ഷാവോ യാംഗ് ആണ് അഞ്ചുമിനിറ്റിനുള്ളിൽ ബിയർ കുപ്പുകൾ തുറന്നത്. ലാൻഡിംഗ് പാഡിൽ ഘടിപ്പിച്ച പ്രത്യേക ഓപ്പണർ ഉപയോഗിച്ചായിരുന്നു ഈ വ്യത്യസ്ത ഓപ്പണിംഗ്. ചൈനയിലെ ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോക്കിടെ കഴിഞ്ഞ ദിവസമാണ് വ്യത്യസ്ത ബോട്ടിൽ ഓപ്പണിംഗ് അരങ്ങേറിയത്.

ദേശീയ റിക്കാർഡ് തകർത്തെങ്കിലും ഷാവോയ്ക്ക് ഗിന്നസ് റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ല. അഞ്ചു കുപ്പികളായിരുന്നു അഞ്ചുമിനിറ്റിനുള്ളിൽ തുറക്കേണ്ടിയിരുന്നത്. എന്നാൽ നാലെണ്ണം മാത്രം തുറക്കാനേ ഷാവോയ്ക്കു സാധിച്ചുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News