തകർപ്പൻ ലുക്കിൽ വീണ്ടും പ്രഭാസ്; ഇത്തവണ മഹീന്ദ്രയുടെ പരസ്യത്തിൽ

Prabhas'-Mahindra-TUV300-ADD

ബാഹുബലിയിൽ വീരയോദ്ധാവിന്റെ കിടിലൻ ലുക്കിൽ പ്രേക്ഷകരെ കയ്യിലെടുത്ത പ്രഭാസിന്റെ പുതിയ പരസ്യചിത്രം ഹിറ്റാകുന്നു. മഹീന്ദ്ര ടിയുവി 300ന്റെ പുതിയ പരസ്യത്തിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. വൻ തുകക്കാണ് മഹീന്ദ്രയുടെ ബ്രാൻഡ് അംബാസിഡറായി പ്രഭാസിനെ നിയമിച്ചിരുന്നത്. ഒരു കുട്ടിയെ കൊള്ളസംഘത്തിൽ നിന്ന് രക്ഷിക്കുന്ന നായകനായാണ് പരസ്യത്തിൽ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.

തകർപ്പൻ ചെയ്‌സിന് ശേഷം കത്തിപ്പടരുന്ന നാഷണൽ പെർമിറ്റ് ലോറിയും മറികടന്ന് പ്രഭാസ് മഹീന്ദ്രയിൽ നിന്ന് ഇറങ്ങുന്നു. അപ്പോൾ , എക്‌സലൻറ് ഷോട്ട് പ്രഭാസ് എന്ന് പറഞ്ഞ് സീൻ കട്ട് ചെയ്യാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും വൺ മോർ എന്നു പറഞ്ഞ്, കുട്ടിയെ കണ്ണിറുക്കിക്കാണിച്ച് പ്രഭാസ് വീണ്ടും മഹീന്ദ്രയിൽ കയറാൻ ഒരുങ്ങുന്നതോടെ പരസ്യം അവസാനിക്കുന്നു. ബോളിവുഡ് ആക്ഷൻ ഡയറക്ടർ പർവേസ് ഷെയിക്കാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

മഹീന്ദ്രയുടെ യൂട്യൂബ് ചാനൽ വഴി സെപ്തംബർ 29ന് പുറത്തുവിട്ട പരസ്യം 10 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News