ലോകത്തെ ഏറ്റവും പഴക്കമുള്ള സസ്യ ഭോജനശാല ഇന്ത്യയിലല്ല; ബീഫടക്കം എല്ലാ ഇറച്ചികളും സുലഭമായ സ്വിറ്റ്‌സര്‍ലന്‍ഡിലെന്നു രേഖകള്‍

സൂറിച്ച്: ബീഫും മാംസവും നിരോധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായ ഇന്ത്യയിലല്ല ലോകത്തെ ആദ്യത്തെ സസ്യവിഭവ ഭോജനശാല. മാംസപ്രിയരുടെ നാടായ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഹാവുസ് ഹില്‍റ്റില്‍ എന്ന ഹോട്ടലാണ് ലോകത്ത് ഇന്നും പ്രവര്‍ത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള വെജിറ്റേറിയന്‍ ഹോട്ടല്‍ എന്നു ഗിന്നസ് റെക്കോഡ് രേഖകള്‍ വ്യക്തമാക്കുന്നു.

1898ലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. അക്കാലത്ത് ബംഗളുരുവില്‍ പ്ലേഗ് മൂലം ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുകയായിരുന്നു. ആംബ്രോഷ്യസ് ഹില്‍റ്റില്‍ എന്നയാളാണ് ഹോട്ടല്‍ ആരംഭിച്ചത്. ആംബ്രോഷ്യസിന്റെ നാലാം തലമുറയാണ് ഇപ്പോള്‍ ഹോട്ടലിനു ചുക്കാന്‍ പിടിക്കുന്നത്. നൂറ്റാണ്ടു പിന്നിട്ട ഹോട്ടല്‍ മോഹവില കൊടുത്തു സ്വന്തമാക്കാന്‍ നിരവധി പേരെത്തിയിട്ടും കൈമാറാന്‍ കുടുംബം തയാറായിരുന്നില്ല.

സാമ്പാര്‍ വടയും പാലക്കും ചോറുമൊക്കെയായി അഞ്ഞൂറോളം സസ്യവിഭവ ഇനങ്ങളാണ് ഹോട്ടലില്‍ വിളമ്പുന്നത്. ഇന്ത്യയുമായി യാതൊരു ബന്ധവും ഹോട്ടലിനോ കുടുംബത്തിനോ ഇല്ലെന്നതാണ് പ്രത്യേകത. 2012-ലാണ് ഹോട്ടല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News