ഇന്ത്യയില്‍ പച്ചക്കറികളില്‍ വ്യാപക കീടനാശിനിയുടെ അംശമെന്നു കണ്ടെത്തല്‍; തീന്‍ മേശയില്‍ വിഷമെത്തുന്നതു സ്ഥിരീകരിച്ചു കേന്ദ്ര കൃഷി മന്ത്രാലയം

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന പച്ചക്കറികളില്‍ അനുവദനീയമായതില്‍ അധികം കീടനാശിനിയുടെ അംശമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം. രാജ്യത്തെ പ്രധാന നഗരങ്ങൡും പട്ടണങ്ങളിലും വില്‍പനയ്‌ക്കെത്തിയ പച്ചക്കറികളിലാണ് പരിശോധന നടത്തിയത്. ഏഴു വര്‍ഷത്തിനുള്ളില്‍ പച്ചക്കറികളിലെ കീടനാശിനി അംശത്തില്‍ രണ്ടിരട്ടി വര്‍ധനയുണ്ടായതായാണ് കണ്ടെത്തല്‍.

പരിശോധിച്ച അമ്പത്താറുശതമാനം പച്ചക്കറികളിലും അനുവദനീയമായതില്‍ അധികം കീടനാശിനി അംശം കണ്ടെത്തി. പച്ചമുളക്, കോളിഫഌര്‍, കാബേജ്, വഴുതനങ്ങ, തക്കാളി, കാപ്‌സിക്കം, മല്ലിയില, ചീര എന്നിവയിലാണ് കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത്. പരിശോധന നടത്തിയ ആനന്ദ്, കല്യാണ്‍, കൊല്‍ക്കത്ത, സോലാന്‍, ദില്ലി, ഹൈദരാബാദ്, ഗുഡ്ഗാവ്, ജയ്പുര്‍, മുംബൈ, പോര്‍ട്‌ബ്ലെയര്‍ എന്നിവിടങ്ങളിലെല്ലാം സമാനമായിരുന്നു അവസ്ഥ.

അടുത്തിടെയാണ് ഭക്ഷ്യവസ്തുക്കളിലെ വിഷാംശവും മായവും പരിശോധിക്കാനും തടയാനും കേന്ദ്ര വകുപ്പുകള്‍ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പരിശോധന കര്‍ക്കശമാക്കുകയും നടപടിയെടുക്കുകയും ചെയ്തു. വികസിത രാജ്യങ്ങളില്‍ ജനങ്ങള്‍ക്കു കിട്ടുന്ന ഭക്ഷ്യ വസ്തുക്കള്‍ പരിപൂര്‍ണമായും സുരക്ഷിതമാണെന്നുറപ്പു വരുത്തിയ ശേഷമാണ് വിപണിയിലെത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News