ഗോസിപ്പുകളെ ഗൗനിക്കാറില്ല; ആര്യയുമായുള്ള ബന്ധത്തെ കുറിച്ച് അനുഷ്‌ക ഷെട്ടി

തമിഴ് താരം ആര്യയുമായി നല്ല സൗഹൃദത്തിലാണ് താനെന്നും നല്ല നടനും കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിളായ വ്യക്തിയാണ് ആര്യയെന്നും അനുഷ്‌ക ഷെട്ടി. ആര്യയും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നതിനെ തുടർന്നാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

കൂടെ അഭിനയിക്കുന്ന പുരുഷതാരങ്ങളുമായി എന്തു വാർത്ത എഴുതാനും നിങ്ങൾ മാധ്യമങ്ങൾക്ക് കഴിയും. റാണ ദഗുപതിയുമായി മാത്രമാണ് തന്റെ പേരു ചേർത്ത് ഗോസിപ്പ് വരാത്തതെന്നും അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയാണെന്നും അനുഷ്‌ക വ്യക്തമാക്കി. ഗോസിപ്പ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ താൻ ഗൗനിക്കാറില്ല. അത്തരം വാർത്തകൾ സ്ഥിരമായി കേട്ട് അതൊരു ്പ്രശ്‌നമല്ലാതായി മാറിയെന്നും അനുഷ്‌ക വ്യക്തമാക്കി. രുദ്രമ്മാദേവിയുടെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിൽ വച്ചാണ് അനുഷ്‌ക ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇഞ്ചി ഇടുപ്പഴകി, തെലുങ്ക് ചിത്രം രുദ്രമ്മാദേവി എന്നിവയാണ് അനുഷ്‌കയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ഇഞ്ചി ഇടുപ്പഴകിയിൽ ആര്യയാണ് അനുഷ്‌കയുടെ നായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here