വിന്‍ഡോസ് ടെന്‍ ഇനി നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കും; ലൂമിയ 950, 950 എക്‌സ്എല്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ഏറ്റവും പുതിയ ടെക്‌നോളജിയും മികച്ച കോണ്‍ഫിഗറേഷനുമായി മൈക്രോസോഫ്റ്റ് ലൂമിയയുടെ രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍ ഫോണുകളാണ് മൈക്രോസോഫ്റ്റ് വിപണിക്ക് പരിചയപ്പെടുത്തിയത്. പേരുപോലെ തന്നെ എക്‌സ്എല്‍ ഫാബ്‌ലറ്റാണ്. വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ നിങ്ങളുടെ പോക്കറ്റിലാക്കി തരും പുതിയ ഫോണുകള്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. അതായത് പുതിയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും ഫോണില്‍ പ്രവര്‍ത്തിക്കുക എന്നാണ് സാരം. ഫോണുകള്‍ നവംബറില്‍ വില്‍പന ആരംഭിക്കും.

ഇരട്ട പ്രോസസറാണ് ലൂമിയ 950യുടെ പ്രത്യേകത. ഒക്ടാകോര്‍, ഹെക്‌സാകോര്‍ പ്രോസസറുകളിലാണ് 950 ഫോണുകള്‍ വിപണിയില്‍ എത്തുക. ലൂമിയ 950ക്ക് 5.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫാബ്‌ലറ്റായ 950 എക്‌സ്എല്ലിന് 5.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. രണ്ടിന്റെയും ഒലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 20 മെഗാപിക്‌സല്‍ കാമറയാണ് രണ്ട് ഫോണുകളുടെയും മറ്റൊരു പ്രധാന സവിശേഷത. അഞ്ചാം തലമുറ സാങ്കേതികവിദ്യ കാമറയില്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നു. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ടെക്‌നോളജിയാണ് ലൂമിയ ഫോണുകള്‍ ഉപയോഗിക്കുന്നത്.

ഇനി എല്ലാത്തിനും പുറമേയുള്ള സവിശേഷത പറയാം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇനി നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കും എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. വിന്‍ഡോസ് 10 ആണ് ലൂമിയ 950-യില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഫോണ്‍ ഒരു ഡോക്കുമായി ബന്ധിപ്പിച്ചാല്‍ കംപ്യൂട്ടറായും മാറ്റാം. ഒരു എച്ച്ഡിഎംഐയും ഡിസ്‌പ്ലേ പോര്‍ട്ടും മൂന്ന് യുഎസ്ബി പോര്‍ട്ടും അടങ്ങുന്നതാണ് ഡോക്ക്. ഇത് വളരെ ചെറുതാണെന്നതിനാല്‍ പോക്കറ്റില്‍ ഒതുങ്ങുകയും ചെയ്യും. സ്റ്റാര്‍ട്ട് മെനുവിലെ ടൈല്‍ ഇന്റര്‍ഫേസ് നിങ്ങളുടെ ഫോണിലെ സ്റ്റാര്‍ട്ട് മെനു കോപി ചെയ്യുന്നതിനാല്‍, ഫോണിലെ അതേ ആപ്പുകള്‍ തന്നെ ഡോക് കംപ്യൂട്ടറിലും ലഭിക്കും.

32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് രണ്ട് ഫോണുകളും എത്തുന്നത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കുകയുമാകാം.പുതിയ യുഎസ്ബി ടൈപ് സി ചാര്‍ജര്‍ ഫോണിനെ ഇരട്ടി വേഗത്തില്‍ ചാര്‍ജാക്കും. നവംബറിലാണ് ഫോണുകള്‍ വില്‍പനയ്ക്ക് എത്തുക എന്നു പറഞ്ഞല്ലോ. ഇന്ത്യയില്‍ ഏകദേശം 35,000 രൂപയ്ക്ക് മുകളിലായിരിക്കും ലൂമിയ 950യുടെ വില. ഫാബ്‌ലറ്റായ എക്‌സ്എല്ലിന്റെ വില 42,000 രൂപയ്ക്ക് മുകളിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News