എക്‌സ്‌പോ 2020; ദുബായ് മെട്രോ നീട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 2016ൽ

ദുബായ്: എക്‌സ്‌പോ 2020 വേദിയിലേക്ക് ദുബായ് മെട്രോ പാത നീട്ടുന്ന പ്രവർത്തനങ്ങൾ 2016 ഏപ്രിലിൽ ആരംഭിക്കുമെന്ന് ആർ.ടി.എ. നഖീൽ ഹാർബർ ആൻഡ് ടവറിൽ നിന്ന് എക്‌സ്‌പോ വേദിയിലേക്കുള്ള പാതയിൽ ഏഴ് സ്റ്റേഷനുകളാണുണ്ടാവുക. 14.5 കിലോമീറ്റർ പാതയിലെ രണ്ട് സ്റ്റേഷനുകൾ ഭൂമിക്കടിയിലായിരിക്കും. മറ്റ് പാതകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പാതക്ക് മൂന്ന് ട്രാക്കുകളും പ്ലാറ്റ്‌ഫോമുകളും ഉണ്ടാവും.

ഡിസ്‌കവറി ഗാർഡൻസ്, അൽ ഫുർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബൈ ഇൻവെസ്റ്റ്‌മെൻറ് പാർക്ക് തുടങ്ങിയ ജനവാസ മേഖലകളിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്. 2,40,000ഓളം പേർക്ക് പുതിയ പാത ഗുണകരമാകും. ദുബായ് മറീനയിൽ നിന്ന് എക്‌സ്‌പോ വേദിയിലേക്കുള്ള യാത്രാസമയം 16 മിനിറ്റായിരിക്കും.

തിരക്കുണ്ടാകാമെന്നത് പരിഗണിച്ച് കൂടുതൽ വീതിയേറിയ പ്ലാറ്റ്‌ഫോമുകളും നിരവധി എസ്‌കലേറ്ററുകളുമുള്ള ഡിസൈനാണ് പുതിയ പാതയിൽ പരിഗണിക്കുന്നതെന്ന് ആർ.ടി.എ ചീഫ് എൻജിനിയർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here