എസ്എൻഡിപി മൈക്രോഫിനാൻസിൽ അഴിമതി; വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിഎസ്

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ മൈക്രോഫിനാൻസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വൻ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. രണ്ടു ശതമാനം പലിശക്കെടുത്ത് 15 കോടി രൂപ ജനങ്ങൾക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. വായ്പ തട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

തട്ടിപ്പ് ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല. വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പ നൽകേണ്ട പണം തിരിമറി നടത്തി. അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണത്തിലും ക്രമക്കേട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ പിന്നാക്ക കോർപ്പറേഷൻ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News