ശ്രീനാരായണീയര്‍ ചിന്തിക്കൂ… വേണ്ടതു ഗുരുവിനെയോ ഗോള്‍വാള്‍ക്കറിനെയോ?

കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ ‘മഞ്ഞ’,ആര്‍ എസ് എസ് ഗുരുജി എന്നു വിളിക്കുന്ന ഗോള്‍വാള്‍ക്കറിന്റെ ‘കാവി’യില്‍ മുക്കുമ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഗുരുനിന്ദയാണ് നടത്തുന്നത്. ആര്‍ എസ് എസിന്റെ ‘കാവി’ രാഷ്ട്രവാദത്തെ ശ്രീനാരായണ ഗുരു എങ്ങനെ കണ്ടു എന്നു നോക്കുന്നതg നന്നായിരിക്കും.

ഗോള്‍വാള്‍ക്കര്‍ ഹൈന്ദവതയെ ഇങ്ങിനെ വ്യഖ്യാനിക്കുന്നു,’The Hindu people…. Is the virat purusha, the God manifesting himself. Though they did not use the word ‘Hindu’, it is clear from the following description of the God in Purusha Sukta wherein it is stated that sun and moon are his eyes, the stars and skies are created from his nabhi(navel) and Brahmin is the head, Kshtariya the hands, Vaishya the thighs and the shudra the feet.This means that the people who have this fourfold arrangement- SIC ( MS Golwalkar Bunch of Thoughts, Bangalore, Sahtiya Sindhu 1996 edition pp 36f’

സ്വതന്ത്ര പരിഭാഷ ഇങ്ങിനെ,’ ഹിന്ദു ജനത… വിരാട് പുരുഷന്‍ (സര്‍വ്വശക്തനായ ദൈവം) തന്നെയാണ്. ഹിന്ദു എന്ന പേര് വേദങ്ങളിലും ഉപനിഷത്തുകളിലും ഉപയോഗിച്ചില്ലെങ്കിലും ദൈവത്തെക്കുറിച്ചുള്ള പുരുഷ സൂക്തത്തിലെ വിശദീകരണം ഇങ്ങനെ, സൂര്യനും ചന്ദ്രനും ദൈവത്തിന്റെ കണ്ണുകളാണ്, നക്ഷത്രങ്ങളും ആകാശവും ദൈവത്തിന്റെ പൊക്കിളാണ്, ബ്രാഹ്മണന്‍ ദൈവത്തിന്റെ തല, ക്ഷത്രിയന്‍ കൈകള്‍, വൈശ്യന്‍ തുടകള്‍, ശൂദ്രന്‍ പാദങ്ങള്‍. ഇതിനര്‍ത്ഥം ജനങ്ങള്‍ നാലു വിഭാഗങ്ങള്‍ എന്നാണ്‌ഗോള്‍വാള്‍ക്കര്‍, വിചാരധാര, ബാംഗ്ലൂര്‍, സാഹിത്യ സിന്ധു 1996 എഡിഷന്‍ പിപി 36 എഫ്’

ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ തല ബ്രാഹ്മണനും പാദങ്ങള്‍ ശൂദ്രനും. എന്തു കൊണ്ട് ശൂദ്രന്‍ ദൈവത്തിന്റെ തലയായില്ല എന്നു മാത്രം ആര്‍എസ്എസിനോട്് ചോദിക്കരുത്.

ഇനി ശ്രീനാരായണ ഗുരു സാമൂഹ്യ വ്യവസ്ഥിതിയെ എങ്ങിനെ കാണുന്നു എന്ന് നോക്കാം. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ (‘This is the model abode, where all men live in brotherhood without any caste distinctions or religious animosities,’ Sree Narayana Guru) സ്വതന്ത്ര പരിഭാഷ ഇങ്ങിനെ,’ എവിടെയാണോ എല്ലാവരും മതജാതി വ്യത്യാസങ്ങളില്ലാതെ സഹോദരങ്ങളായി കഴിയുന്നത് അതാണ് മാതൃകാ ഗൃഹം’.
‘നരജാതിയിതോര്‍ക്കുകില്‍ ഒരുജാതിയിലുള്ളതാം’ എന്നും ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്.

മതനിരപേക്ഷത പറയുന്ന ശ്രീനാരായണ ഗുരുവിനെയാണ് ശൂദ്രന്‍ സമൂഹത്തില്‍ അടിത്തട്ടില്‍ക്കിടന്നാല്‍ മതി എന്നു പറയുന്ന പ്രത്യയശാസ്ത്രത്തില്‍ കെട്ടിയിടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ശ്രീനാരായണീയര്‍ ചിന്തിക്കണം ശ്രീനാരായണ ഗുരുവിനെ വേണമോ ഗോള്‍വാള്‍ക്കറിനെ വേണമോ എന്ന്…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News