കോള്‍ ചെയ്യാനും എസ്എംഎസ് അയയ്ക്കാനും അലാറം വെക്കാനും മാത്രമായി ഒരു ഫോണ്‍; വില 22,000 രൂപ; ആരു വാങ്ങിക്കും ഈ ഫോണ്‍?

വില കേട്ട് നെറ്റി ചുളിക്കുകയാണോ? ഇതെന്താ സ്വര്‍ണത്തിലോ തങ്കത്തിലോ പൊതിഞ്ഞ ഫോണാണോ എന്ന് ചിന്തിക്കുന്നുണ്ടാകും. ഒന്നുമല്ല. ഒരു പ്രീമിയം ഫോണ്‍ മാത്രമാണ്. പങ്കറ്റ് എന്ന കമ്പനിയുടെ എംപി 01 എന്ന ഫോണിന്റെ വിശേഷമാണിത്. ഒരു ഫീച്ചര്‍ ഫോണിന്റെ യാതൊരു സവിശേഷതകളും ഈ ഫോണിനില്ല. സ്മാര്‍ട്‌ഫോണുകളിലെ നോട്ടിഫിക്കേഷന്റെയും മറ്റും ശല്യമില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചാണ് പങ്കറ്റ് എംപി 01 ഫോണ്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഫോണില്‍ ആകെയുള്ള ഉപകാരങ്ങള്‍ കോള്‍ ചെയ്യാം. എസ്എംഎസ് അയയ്ക്കാം. കോണ്‍ടാക്ടുകള്‍ സേവ് ചെയ്യാം. കലണ്ടറില്‍ അപ്പോയ്ന്‍മെന്റുകള്‍ മാര്‍ക്ക് ചെയ്യാം. അലാറം സെറ്റ് ചെയ്യാം. ഇത്രയാണ് ഇതിന്റെ ഗുണങ്ങള്‍. എന്നാല്‍, വില ചെറുതാണെന്ന് ചിന്തിക്കേണ്ട. 22,000 രൂപയോടടുത്ത് വരും ഫോണിന്റെ വില. ഇപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും, 22,000 രൂപ കൊടുത്ത് ഈ ഫോണ്‍ വാങ്ങണോ, നല്ല സ്മാര്‍ട്‌ഫോണ്‍ ലഭിക്കില്ലേ എന്ന്. പങ്കറ്റ് ഫോണിന്റെ പ്രത്യേകത അതിന്റെ രൂപകല്‍പനയും പിന്നെ ഉപയോഗിക്കാനുള്ള എളുപ്പവുമാണ്. പോരാത്തതിന് ബാറ്ററി ചാര്‍ജ്, സൗണ്ട്, കീബോര്‍ഡ് എന്നിവയാണ് സവിശേഷമാക്കുന്നത്. ഇനി ഇതിനെല്ലാം പുറമേ ഫോണിന് ഒരു തകരാറും സംഭവിക്കില്ലെന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

punkt_angled.jpg

മോണോക്രൊമാറ്റിക് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒരു ചെറിയ സ്‌ക്രീനും. ഇത് ഫോണിന് കൂടുതല്‍ ബാറ്ററി ലൈഫും നല്‍കും. മികച്ച ശബ്ദ ക്ലാരിറ്റിയാണ് പങ്കറ്റ് ഫോണിന് വാഗ്ദാനം ചെയ്യുന്നത്. സ്‌ക്രീനിന് ഒരു ഡാമേജും സംഭവിക്കില്ലെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡാമേജ് റസിസ്റ്റന്റ് ഗൊറില്ലാ ഗ്ലാസ് ആണ് സ്‌ക്രീനിന് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ പൊളിയുകയോ മറ്റോ ചെയ്യുന്ന പ്രശ്‌നം ഇല്ല. ഫോണിന്റെ കീപാഡ് ഏറെ യൂസര്‍ ഫ്രണ്ട്‌ലി ആണ്. കാരണം കീപാഡിലെ എല്ലാ കീയും വട്ടത്തിലുള്ളതാണ്. കോണ്‍ടാക്ട് സെലക്ഷന്‍ കീ, കോള്‍ അറ്റന്‍ഡിംഗ്, മെനു കീ തുടങ്ങിയവയെല്ലാം വളരെ വേഗത്തില്‍ കാണാവുന്ന തരത്തില്‍ സെറ്റ് ചെയ്തിരിക്കുന്നു.

punkt_flat_angle.jpg

അച്ചില്‍ തീര്‍ത്ത പോലെയാണ് ഫോണിന്റെ രൂപകല്‍പന. ഏത് പ്രതലത്തിലും വളരെ സുഖകരമായി ഇരിക്കും എന്നതാണ് ഈ രൂപകല്‍പനയുടെ പ്രത്യേകത. അനാവശ്യ ആപ്ലിക്കേഷന്‍ ഐകണുകളോ അനിമേഷനോ മറ്റു കളറുകളോ ഇല്ല. അധികസമയം ഫോണ്‍ ചാര്‍ജിലിടാന്‍ ആഗ്രഹിക്കാത്തവര്‍ക്കും അതിന് സമയം ലഭിക്കാത്തവര്‍ക്കും പങ്കറ്റ് ഏറെ ഉപകാരപ്രദമാണ്. ബാറ്ററി അത്ര പെട്ടെന്ന് തീര്‍ന്നു പോകില്ല എന്നതുതന്നെയാണ് കാരണം. ഒരു ഫോണ്‍ കാളിനെ മികച്ചതാക്കുന്നത് ഓഡിയോ ക്ലാരിറ്റിയാണെങ്കില്‍ അക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കും പങ്കറ്റ് എംപി 01 എന്ന് കമ്പനി അവകാശപ്പെടുന്നു. കാളിംഗ്, ടെക്സ്റ്റിംഗ്, അലാറം എന്നിവയ്ക്കു പുറമേ ബ്ലൂടൂത്ത്, നോട്ടിഫിക്കേഷന്‍ സെന്റര്‍, സിംപിള്‍ നാവിഗേഷന്‍ എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.

punkt_back_front.jpg

ഒരു സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ അനുഭവിക്കുന്ന കാര്യങ്ങളായ അനാവശ്യ നോട്ടിഫിക്കേഷനുകള്‍, അനാവശ്യ ആപുകള്‍ റിമൂവ് ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് മോചനം തരുന്നു എന്നതാണ് പങ്കറ്റ് അവകാശപ്പെടുന്നത്. ഇനിയിപ്പോ ഇതെല്ലാം ഉള്ള ഫോണിനാണെങ്കില്‍ എന്തിന് 22,000 രൂപ മുടക്കുന്നു എന്നവര്‍ക്കാണെങ്കില്‍ 3,500 മുതല്‍ 8,000 രൂപ വരെയുള്ള ഫോണുകള്‍ വിപണികളില്‍ ലഭ്യമാണല്ലോ എന്ന് കമ്പനി തിരിച്ച് ചോദിക്കുന്നുണ്ട്. എംപി 01 എന്ന മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഒരു കോഡ്‌ലെസ് ഫോണും അനലോഗ് അലാറം ക്ലോക്കും കമ്പനി നിര്‍മ്മിച്ച് പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here