ക്രിക്കറ്റ് ആരാധകര്‍ അല്‍പം കൂടി പക്വത കാണിക്കണമെന്ന് സച്ചിന്‍; കട്ടക്കിലെ പെരുമാറ്റം ദൗര്‍ഭാഗ്യകരം

കൊച്ചി: ക്രിക്കറ്റ് ആരാധകര്‍ അല്‍പം കൂടി പക്വത കാണിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് ശേഷം താരങ്ങള്‍ക്കെതിരെ ആരാധകര്‍ നടത്തിയ രോഷപ്രകടനത്തോടുള്ള പ്രതികരണമായാണ് സച്ചിന്‍ ഇങ്ങനെ പറഞ്ഞത്. തിങ്കളാഴ്ച കട്ടക്കില്‍ നടന്നത് ക്രിക്കറ്റിന്റെ ഭാവിക്ക് ഒരുതരത്തിലും നല്ലതല്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്ന് സച്ചിന്‍ ഉപദേശിക്കുന്നു.

ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിക്കുന്നതു കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നിരാശരാകുന്നതും വല്ലാതെ പ്രകോപിതരാകുന്നതും. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പലവഴികളുമുണ്ട്. എന്നാല്‍, കട്ടക്കില്‍ സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായി പോയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. എനിക്ക് പറയാനുള്ളത് ആരാധകര്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നെന്നാണ്.

കട്ടക്കിലെ മത്സരത്തിനിടെ രണ്ടുതവണ മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ആരാധകര്‍ കുപ്പിയും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യയുടെ മോശം പ്രകടനത്തില്‍ നിരാശരായ കാണികളാണ് ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിഞ്ഞത്. മത്സരത്തില്‍ ആറുവിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതോടെ പരമ്പരയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News