വെള്ളാപ്പള്ളിയുടെ തട്ടിപ്പ് വയനാട്ടിലും; പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുത്തു; നിയമനടപടി ഭയന്ന് ഇരകള്‍

വയനാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വയനാട്ടിലും തട്ടിപ്പ് നടത്തി. പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരില്‍ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. കുടുംബശ്രീ അംഗങ്ങളുടെ വ്യാജതിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വായ്പയെടുത്ത് തട്ടിപ്പ് നടത്തി. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് ആളുകള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ മാത്രമാണ് തട്ടിപ്പിനെ കുറിച്ച് ഇരയായവര്‍ മനസ്സിലാക്കിയത്. ഓരോരുത്തരുടെ പേരിലും 60,000 രൂപ മുതല്‍ 70,000 രൂപ വരെ വായ്പ എടുത്തിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളുടെ വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വായ്പ എടുത്തു. രണ്ട് കുടുംബശ്രീ സംഘങ്ങളിലായി പത്തുപേരുടെ പേരില്‍ വായ്പ എടുത്തിട്ടുണ്ട്. ഓരോരുത്തരുടെ പേരിലും 20,000 രൂപ എടുത്തു. ഇക്കാര്യവും പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് പദ്ധതിയുടെ അവലോകനത്തിനായി ആളുകള്‍ എത്തിയപ്പോഴാണ് സംഭവം തിരിച്ചറിയുന്നതു തന്നെ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തട്ടിപ്പ് നടന്ന വിവരം ഇരയായ ആളുകള്‍ തിരിച്ചറിയുന്നത്. അന്നുമുതല്‍ നിയമനടപടി പേടിച്ച് കഴിയുകയാണ് ഇവര്‍.

പശു വളര്‍ത്തല്‍ അടക്കമുള്ള സ്വയം പര്യാപത പദ്ധതികള്‍ക്കാണ് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നത്. പദ്ധതി നടത്തിപ്പ് എവിടം വരെയായി എന്നതടക്കം എ്ല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ കോര്‍പ്പറേഷനില്‍ നിന്ന് ആളുകള്‍ വായ്പ എടുത്തവരെ തേടി എത്തിയപ്പോഴായിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News