ബീഫ് ഫെസ്റ്റിനെച്ചൊല്ലി കശ്മീര്‍ നിയമസഭയില്‍ കൈയാങ്കളി; സ്വതന്ത്ര എംഎല്‍എയെ ബിജെപി എംഎല്‍മാര്‍ മര്‍ദിച്ചു

ശ്രീനഗര്‍: ബീഫ് ഫെസ്റ്റിനെ ചൊല്ലി ജമ്മു കാശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി. സ്വതന്ത്ര എം എല്‍ എ റഷീദ് എഞ്ചിനീയറെ ബി ജെ പി എം എല്‍ എമാര്‍ സംഘം ചേര്‍ന്ന് മരദ്ദിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ദിവസങ്ങളായി ബീഫ് നിരോധനത്തിന്റെ പേരില്‍ ജമ്മു കാശ്മീര്‍ നിയമസഭയില്‍ തുടരുന്ന തര്‍ക്കങ്ങളാണ് കയ്യാങ്കളിയിലേക്കു നീങ്ങിയത്. ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ജമ്മു കാശ്മീര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിഷയം സജീവ ചര്‍ച്ചയായത്. ഇതിനിടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം അനുവദിക്കില്ല എന്ന് വ്യക്തമാക്കി എം എല്‍ എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എം എല്‍ എ റഷീദ് എഞ്ചിനീയറുടെ നടപടിയാണ് ബി ജെ പി യെ പ്രകോപിപ്പിച്ചത്.

സഭയിലെത്തിയ റഷീദ് എഞ്ചിനീയറെ ബിജെപി എംഎല്‍എ രവീന്ദ്ര റെയ്‌നയുടെ നേതൃത്വത്തില്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് എതിരെ തിരിഞ്ഞതോടെ സഭയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. എംഎല്‍എയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യ മന്ത്രി മുഫ്ത് മുഹമ്മദ് സയ്യ്ദ് അപലപിച്ചു. എന്നാല്‍ മതവികാരം വ്രണപ്പെടുത്താനാണ് റഷീദ് എഞ്ചീനീയര്‍ ബീഫ് പാര്‍ട്ടി നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ നിര്‍മ്മല്‍ സിങ്ങ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News