കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്‌കൂള്‍ബാഗുകള്‍ വേണ്ട

മുംബൈ: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍. ഒക്ടോബര്‍ പതിനഞ്ചിന് കലാമിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ദിവസം സ്‌കൂള്‍ കുട്ടികള്‍ ബാഗുകള്‍ കൊണ്ടുവരേണ്ടെന്നും അന്നു വായനാദിനമായി ആചരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രി വിനോദ് തവാഡേയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പാഠ്യേതര വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് ഈ ദിവസങ്ങളില്‍ സ്‌കൂളിലെത്തി വായിക്കാന്‍ നല്‍കുക. അന്നു പുസ്തകപ്രദര്‍ശനവും സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരെ കുട്ടികള്‍ക്കു പരിചയപ്പെടുത്താന്‍ ഗിഫ്റ്റ് എ ബുക്ക് പരിപാടിയും നടത്തേണ്ടതാണ്.

കലാമിന്റെ എഴുത്തുകള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രചോദനമാണ്. ഇത്തരത്തിലുള്ള പരിപാടികള്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തുമെന്നും കുട്ടികളില്‍ വായനാശീലം കുറയുന്ന കാലത്ത് ഇത്തരമൊരു പരിപാടി ഗുണകരമാകുമെന്നു കരുതുന്നതായും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ബി ബി ചവാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News