പത്മനാഭസ്വാമി ക്ഷേത്രം കേസ്; വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

ദില്ലി: പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രസ്വത്തുക്കളുടെ ഓഡിറ്റിംഗിനെ കുറിച്ച് മുന്‍ സിഎജി വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജില്ലാ ജഡ്ജ് അധ്യക്ഷനായ ഭരണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിനെ മാറ്റണമെന്ന ആവശ്യത്തില്‍ കോടതി ഇന്ന് നിലപാട് അറിയിച്ചേക്കും. രാജകുടുംബമാണ് സതീഷിനെതിരെ ആരോപണം ഉന്നയിച്ചത്. വും ഇന്ന് കോടതി പരിശോധിക്കും.രാജകുടൂംബം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സതീഷിന്റെ വാദം. ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here