സമൂഹ മാധ്യമങ്ങളിലെ വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ഫേസ്ബുക്ക് അടക്കമുള്ളവയുടെ മേധാവികളുമായി ചര്‍ച്ച നടത്തും

ദില്ലി: സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി പ്രധാന സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ എന്നിവയുടെ ഇന്ത്യയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും അപ്‌ലോഡുകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ഫേസ്ബുക്ക് അടക്കമുള്ളവരോട് ആവശ്യപ്പെടും. ഇതിനായി ഇന്ത്യയിലെ നിയമങ്ങളുമായി സഹകരിക്കണമെന്നും ആവശ്യപ്പെടും. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

വൈകാതെ തന്നെ സമൂഹമാധ്യമ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ്, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സ്ഥാപക രാഷ്ട്രങ്ങളിലെ നിയമത്തിന്‍ കീഴിലാണ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. ഇന്ത്യയിലെ നിയമങ്ങളുമായും സഹകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റുകളുടെ ഉറവിടം കണ്ടെത്തുക, പരിശേധിക്കുക ആവശ്യമെങ്കില്‍ ബ്ലോക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News