അമേരിക്കയില്‍ യോഗാഭ്യാസം നടത്തിയതിന് സ്ത്രീയെ അറസ്റ്റു ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ യോഗാഭ്യാസം നടത്തിയതിന് വനിതയെ പൊലീസ് അറസ്റ്റു ചെയ്തു. വിര്‍ജീനിയയില്‍ നിന്നുള്ള ഹോളി ബെന്റ്‌ലിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വാഷിംഗ്ടണ്‍ ഡിസി മെട്രോയുടെ ട്രാക്കുകള്‍ക്ക് നടുവില്‍ അപകടകരമായ രീതിയില്‍ യോഗ ചെയ്തതിനാണ് ഹോളി ബെന്റ്‌ലിയെ അറസ്റ്റു ചെയ്തത്. സിസിടിവി കാമറയില്‍ ഹോളി യോഗ ചെയ്യുന്ന ദൃശ്യം കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ക്രിമിനല്‍ കുറ്റമാണ് ഹോളിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ഹോളി ബെന്റ്‌ലി അപകടകരമായ രീതിയില്‍ യോഗ ചെയ്തത്. വാഷിംഗ്ടണ്‍ ഡിസി മെട്രോയുടെ ട്രാക്കുകള്‍ക്ക് നടുവില്‍ ട്രാക്ക്‌സ്യൂട്ടും ടീഷര്‍ട്ടും അണിഞ്ഞ് നിന്ന് യോഗ പരിശീലിച്ചു. ഹൈവോള്‍ട്ടേജിലുള്ള റെയില്‍വേ വൈദ്യുതി ലൈനിന് അടുത്തായിരുന്നു ബെന്റ്‌ലിയുടെ നില്‍പ്പ്. രണ്ടുതവണ ബെന്റ്‌ലി വീഴാനായുകയും ചെയ്തു. ഒരു സുഹൃത്ത് ബെന്റ്‌ലിയുടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. മെട്രോയിലെ ഒരു തൊഴിലാളി വരുന്നതു കണ്ടപ്പോഴാണ് ഇരുവരും പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്.

ഇത്രമാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എങ്ങനെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ബെന്റ്‌ലിയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോകള്‍ ഇത്തരത്തിലുള്ളതാണ്. ബീച്ചുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി ആളുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളിലാണ് യോഗ പരിശീലിക്കാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News