നിരത്തു കീഴടക്കാന്‍ ലാന്‍സര്‍ തിരിച്ചു വരുന്നു; മുഖംമിനുക്കി എത്തുന്ന ലാന്‍സറിന്റെ പുതിയമുഖം പുറത്തുവിട്ടു

ഒരുകാലത്ത് നിരത്തിലെ രാജാവായും ചക്രവര്‍ത്തിയായും വാണിരുന്ന മിത്‌സുബിഷി ലാന്‍സര്‍ തിരിച്ചെത്തുന്നു. സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ലാന്‍സറിന്റെ പുതിയമുഖം പുറത്തുവിട്ടു. ഒറ്റനോട്ടത്തില്‍ തന്നെ ലാന്‍സറിന്റെ മുഖത്തെ മാറ്റം നമുക്ക് തിരിച്ചറിയാം. പുതിയ ഗ്രില്ലും ബംപറും തന്നെയാണ് ആദ്യം ശ്രദ്ധയില്‍പെടുന്ന മാറ്റം. ഡേടൈം റണ്ണിംഗിന് എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച അലോയ് വീലുകളും പുതിയ നിറവും കൂടി ചേരുമ്പോള്‍ പുറത്തെ മാറ്റങ്ങള്‍ പൂര്‍ണമാകുന്നു. ഡയമണ്ട് വൈറ്റിലും പേള്‍-അലോയ് സില്‍വറിലുമാണ് പുതിയ ലാന്‍സര്‍ നിരത്തിലെത്തുക. അടുത്ത വര്‍ഷം വാഹനം വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

2016 Mitsubishi Lancer facelift front quarter press shots

ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ലാന്‍സര്‍. പുതിയ സെന്റര്‍ കണ്‍സോള്‍ യുഎസ്ബി പോര്‍ട്ടോടു കൂടിയതാണ്. പുതിയ സീറ്റാണ് 2016-ലെ ലാന്‍സറിന്. ഓട്ടോമാറ്റിക് എസി, ഹാന്‍ഡ്‌സ്ഫ്രീ തുടങ്ങിയവയും വാഹനത്തില്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടുതല്‍ സ്‌പോര്‍ട്ടിയാണ് മുന്‍സീറ്റുകള്‍. റിയര്‍വ്യൂവിന് കാമറയും ഫുള്‍ വീല്‍ കണ്‍ട്രോളും എസ്ഇ വേരിന്റിന്റെ പ്രത്യേകതകളാണ്. എസ്ഇഎല്‍ വേരിയന്റില്‍ ലെതര്‍ സീറ്റുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഓട്ടോ ഡിമ്മിംഗ് മിററും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകളും ഇതിന്റെ പ്രത്യേകതകളാണ്.

2016 Mitsubishi Lancer facelift interior press shots

ജിടി വേരിയന്റാണ് ടോപ് എന്‍ഡ് മോഡല്‍. 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്റെ പ്രത്യേകത. സണ്‍റൂഫ്, പുറകില്‍ സ്‌പോയിലര്‍, വലിയ ഡിസ്‌ക് ബ്രേക്കുകളും സ്‌പോര്‍ടി സസ്‌പെന്‍ഷനും. ഇവയ്‌ക്കെല്ലാം പുറമേ 5 സ്പീഡ് മാനുവല്‍ പുതുതലമുറ സിവിടി ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. എഞ്ചിനില്‍ കാര്യമായ മാറ്റം വരുത്താന്‍ മിത്‌സുബിഷി തയ്യാറായിട്ടില്ല. 2 ലീറ്റര്‍ 14 ഡിഒഎച്ച്‌സി, 2.4 ലീറ്റര്‍ തുടങ്ങി രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. 2.4 ലീറ്റര്‍ വേരിയന്റ് 168 കുതിരശക്തിയില്‍ 226 എന്‍എം ടോര്‍ക്ക് കരുത്ത് സൃഷ്ടിക്കും.

2016 Mitsubishi Lancer facelift rear press shots

ഇന്ത്യയില്‍ അവസാനം വന്ന ലാന്‍സര്‍ മോഡല്‍, ലാന്‍സര്‍ ഇവിഒ ആയിരുന്നു. 2013 ജൂണ്‍ മുതല്‍ ലാന്‍സര്‍ ഇന്ത്യയില്‍ ഇറങ്ങുന്നില്ല. മിത്‌സുബിഷി ഇന്ത്യയില്‍ ഇപ്പോള്‍ പുറത്തിറക്കുന്ന ഏകവാഹനം പജീറോ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News