കൂൾപാഡ് 4ജി ഫോണുകൾ എത്തുന്നു; വില 8,999; ഒക്‌ടോബർ 20 മുതൽ ലഭ്യം

ഏറ്റവും വില കുറഞ്ഞ 4ജി ഫോൺ എന്ന അവകാശവാദവുമായി കൂൾപാഡ് ഇന്ത്യൻ വിപണിയിലേക്ക്. ഫിംഗർപ്രിന്റ് സ്‌കാനറോട് കൂടിയ കൂൾപാഡ് നോട്ട് 3 എന്ന മോഡലാണ് ഒക്‌ടോബർ 20 മുതൽ ലഭ്യമാകുന്നത്. 8,999 രൂപ വിലവരുന്ന ഫോണിന്റെ വിൽപ്പന ആമസോൺ വഴിയായിരിക്കുമെന്ന് കമ്പനി ഫേസ്ബുക്കിലൂടെ അറിയിച്ചു.

1280x 720 പിക്‌സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.3 ജിഗാ ഹെട്‌സ് ഒക്ടാകോർ മീഡിയടെക് പ്രോസസ്സർ, 3 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് 3000 എംഎഎച്ച് ബാറ്ററി ഫോണിന് കരുത്ത് പകരുന്നു. f/2.0 അപേർച്ചർ 13 മെഗാപിക്‌സൽ പിൻക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

എൽഇഡി ഫ്‌ളാഷോട് കൂടിയ ക്യാമറ 5 പി ലെൻസ് എലമന്റോട് കൂടിയതാണ്. 5 മെഗാപിക്‌സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഈ ഫോണിനുള്ളത്. ചൈനീസ് ടെലികോം എക്യുപ്‌മെന്റ് നിർമ്മാണ കമ്പനിയാണ് കൂൾപാഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News