ശാശ്വതീകാനന്ദയുടെ മരണം; മുങ്ങിമരണമെങ്കില്‍ മൃതദേഹം ഒഴുകിപ്പോയേനെ എന്ന് പ്രകാശാനന്ദ; മരണത്തില്‍ അസ്വാഭാവികതയെന്നും പ്രകാശാനന്ദ

കോട്ടയം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. മരണത്തില്‍ അസ്വാഭാവികതയുണ്ട്. മുങ്ങിമരിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. മുങ്ങിമരണമായിരുന്നെങ്കില്‍ മൃതദേഹം ഒഴുകിപ്പോകുമായിരുന്നു. എന്നാല്‍, പെരിയാറിന്റെ കല്‍പ്പടവുകളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല മൃതദേഹത്തിന്റെ തലയുടെ പിന്നില്‍ ചുവന്ന പാടുണ്ടായിരുന്നതായും സ്വാമി പ്രകാശാനന്ദ പറഞ്ഞു. എന്നാല്‍, പുനരന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് പ്രകാശാനന്ദയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News