സോഷ്യല്‍ മീഡിയയ്ക്ക് അടിമയാകുന്നത് നിങ്ങളെ മനോരോഗിയാക്കും

സോഷ്യല്‍ മീഡിയകളുടെ ഉപയോഗം നല്ലതാണെങ്കിലും അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെയാണ്. സോഷ്യല്‍ മീഡിയകള്‍ക്ക് അടിമയാകുന്നത് മാനസിക പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍, ഏതെല്ലാം രീതിയിലാണ് ഇത് നിങ്ങളുടെ മനോനിലയെബാധിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? പഠനത്തെയും സാമൂഹിക ഇടപെടലിനെയും അടക്കം അഞ്ചുരീതിയില്‍ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിങ്ങളെ മനോരോഗിയാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അഡിക്ഷന്‍

അടുത്തിടെ നടത്തിയ പഠനങ്ങള്‍ പ്രകാരം കൗമാരക്കാരില്‍ 50 ശതമാനവും ദിവസത്തില്‍ ഒന്നിലധികം തവണ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ലോഗ് ഇന്‍ ചെയ്യുന്നവരാണ്. പല സ്ഥാപനങ്ങളും കൗമാരക്കാരിലെ ഈ അഡിക്ഷന്‍ അളക്കുന്നതിന് സൈക്കളോജിക്കല്‍ സ്‌കെയിലും കണ്ടെത്തിയിട്ടുണ്ട്. പഠനങ്ങളില്‍ കണ്ടെത്തിയത് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ലോഗ് ചെയ്യുന്നവരില്‍ പലരും സ്വകാര്യ ദുഃഖങ്ങള്‍ മറക്കാന്‍ വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്. അല്ലെങ്കില്‍ നവസമൂഹത്തെ ഒരു പ്രശ്‌നം ഉണ്ടെന്ന് അറിയിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കാന്‍ വേണ്ടിയായിരിക്കും.

സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങള്‍

യാദൃശ്ചികമായിരിക്കാം. സോഷ്യല്‍ മീഡിയകള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ പല കാര്യങ്ങളില്‍ നിന്നും അവര്‍ മനഃപൂര്‍വമോ അല്ലാതെയോ ഒഴിഞ്ഞു നില്‍ക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ്, മൈക്രോ ബ്ലോഗിംഗ് സൈറ്റുകളുടെ ഉപയോഗം, മറ്റു രീതികളിലുള്ള സോഷ്യല്‍ മീഡിയകളുടെ ഉപയോഗം എന്നിവയ്ക്ക് അടിമയായവര്‍ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും നഷ്ടമായെന്നും വരാം.

അമിതവണ്ണത്തിന് ഇടയാക്കും

സോഷ്യല്‍ മീഡിയകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും വ്യായാമത്തിന് കുറച്ചു സമയം മാത്രം ചെലവഴിക്കുകയും ചെയ്യുന്നവരാണ് പലരും. പുതിയ പഠനങ്ങള്‍ പ്രകാരം വ്യായാമത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുകയും കായികമായി ശരീരം ഇളക്കാതിരിക്കുകയും ചെയ്യുന്നവര്‍ അമിതവണ്ണക്കാരായി മാറും. മാത്രമല്ല, ഏഴും എട്ടും മണിക്കൂറുകള്‍ സൈറ്റിനു മുന്നില്‍ ചെലവഴിക്കുന്നവര്‍ അനാരോഗ്യകരമായ സ്‌നാക്കുകള്‍ കഴിക്കുകയും അത് അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.

സ്വയം പുകഴ്ത്തുന്ന പ്രശ്‌നങ്ങള്‍

ചില പഠനങ്ങള്‍ തെറ്റാണെന്ന് തെളിയുന്നുണ്ട് ഇവിടെ. സോഷ്യല്‍ മീഡിയകളിലെ ഉപയോഗം അധികരിക്കുമ്പോള്‍ സ്വയം പുകഴ്ത്തുന്ന മനോഗതി കുറഞ്ഞു വരുമെന്ന് ഇടയ്ക്ക് ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അമിതമായി സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവര്‍ സ്വയം പുകഴ്ത്തുന്നത് കുറയുമെങ്കിലും, മറ്റുള്ളവരെ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കൂടുകയും നെഗറ്റീവ് ചിന്താഗതികള്‍ കൂടുകയും ചെയ്യുന്നു. മാത്രമല്ല മറ്റുള്ളവര്‍ക്ക് ഇഷ്ടമല്ലാത്ത വ്യക്തിത്വമായി നിങ്ങളെ മാറ്റാനും സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം കാരണമാകുന്നു.

ഭീഷണിപ്പെടുത്തല്‍

സൈബര്‍ബുള്ളിയിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭീഷണിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അധികം ശീലമില്ലാത്ത കൗമാരക്കാരെ ഭീഷണിപ്പെടുത്തുന്നതാണ്. ഭൂരിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും 30 വയസ്സില്‍ താഴെയുള്ളവരാണ്. ഗവേഷണങ്ങളില്‍ തെളിഞ്ഞത് 95 ശതമാനം കൗമാരക്കാരും ഇത്തരം ഭീഷണികള്‍ നേരിടുന്നുണ്ടെന്നാണ്. 33 ശതമാനം പേരും ഭീഷണിക്ക് ഇരയാകുന്നുണ്ട്. എന്നാല്‍, ഇത്തരം മിക്ക സംഭവങ്ങളിലും ഇത് സോഷ്യല്‍ മീഡിയയുടെ ചീത്ത സ്വഭാവമല്ല. നമ്മളില്‍ പലരും എല്ലാ സമയത്തും ഓണ്‍ലൈന്‍ ആയിരിക്കാന്‍ ബാധ്യസ്ഥരാണ് എന്നതു കൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here