വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്തവരാണോ? കംപ്യൂട്ടറിലെ സെറ്റിംഗ്‌സില്‍ എത്രയും പെട്ടെന്ന് വരുത്തേണ്ട ഏഴു മാറ്റങ്ങള്‍

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. നിരവധി ഉപയോഗപ്രദമായ ഫീച്ചേഴ്‌സുമായി എത്തിയ വിന്‍ഡോസ് 10 ഇതിനകം ഒരു കോടിയില്‍ അധികം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പരിഷ്‌കരിച്ച സ്റ്റാര്‍ട്ട് മെനു, ഡിജിറ്റല്‍ അസിസ്റ്റന്റ് കോര്‍ടന, ആക്ഷന്‍ സെന്റര്‍ എന്നിവയാണ് പുതിയ ഫീച്ചറുകളില്‍ പ്രധാനം. പ്രവര്‍ത്തനത്തിലും പ്രകടനത്തിലും ഏറ്റവും മികച്ച അനുഭവം തന്നെ പുതിയ ഒഎസ് പകരുന്നുണ്ട്. എന്നാല്‍, ഇത്രയൊക്കെ ഗുണങ്ങള്‍ ഉള്ളപ്പോഴും ചില കാര്യങ്ങള്‍ വിന്‍ഡോസ് 10 നിങ്ങളുടെ കംപ്യൂട്ടറിന് ദോഷം വരുത്തിയേക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഉടനടി നിങ്ങള്‍ പിസിയുടെ സെറ്റിംഗ്‌സില്‍ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ച്

ഓട്ടോ അപ്‌ഡേറ്റുകള്‍ ഓഫ് ചെയ്യുക

തുടക്കത്തില്‍ വിന്‍ഡോസ് 10 ഹോം യൂസേഴ്‌സിന് ഓട്ടോ അപ്‌ഡേറ്റുകള്‍ സ്‌കിപ് ചെയ്യാനോ പോസ് ചെയ്യാനോ സാധിച്ചിരുന്നില്ല. പിന്നീട് ഒന്നുകൂടി പരിഷ്‌കരിച്ച് പുറത്തിറക്കിയപ്പോള്‍ ഇതിനുള്ള അവസരവും കൂടി ഹോം യൂസേഴ്‌സിന് ലഭിച്ചു. പക്ഷേ, ഇപ്പോഴും ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ ഓട്ടോ അപ്‌ഡേറ്റുകള്‍ എത്രയും വേഗം ഡിസേബ്ള്‍ ചെയ്യുന്നതായിരിക്കും ഉചിതം. മാനുവലില്‍ നോക്കിയാല്‍ എങ്ങനെ ഓട്ടോ അപ്‌ഡേറ്റുകള്‍ ഓഫ് ചെയ്യാം എന്നതു മനസ്സിലാകും.

ഓട്ടോ റീസ്റ്റാര്‍ട്ടുകള്‍ ഓഫ് ചെയ്യുക

ഓട്ടോ അപ്‌ഡേറ്റുകള്‍ കൊണ്ട് പ്രശ്‌നം ഒന്നുമില്ലെങ്കിലും ചിലപ്പോള്‍ ഓട്ടോമാറ്റിക് റീസ്റ്റാര്‍ട്ട് ആയിരിക്കും വില്ലന്‍. ഓട്ടോമാറ്റിക് റീബൂട്ടുകള്‍ പരിഷ്‌കരിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്ത് സേര്‍ച്ചില്‍ അഡ്വാന്‍സ്ഡ് അപ്‌ഡേറ്റ് സെര്‍ച്ച് ചെയ്യുക. അഡ്വാന്‍സ്ഡ് വിന്‍ഡോസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത്, അഡ്വാന്‍സ്ഡ് ഓപ്ഷന്‍സില്‍ മുകളില്‍ കാണുന്ന സെറ്റിംഗ്‌സില്‍ നോട്ടിഫൈ ടു ഷെഡ്യൂള്‍ റീസ്റ്റാര്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

കീലോഗര്‍ ഡിസേബ്ള്‍ ചെയ്യുക

വിന്‍ഡോസ് ടെന്നില്‍ എന്ത് ടൈപ്പ് ചെയ്താലും കീലോഗര്‍ ഡിഫോള്‍ട്ട് ആണെങ്കില്‍ ടൈപ് ചെയ്യുന്നത് എന്താണെന്ന് മെഷീനോട് പറയുന്നു. സേവനം കൂടുതല്‍ മികച്ചതാക്കുന്നതിനാണ് ഇതെങ്കിലും, ഇത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കീലോഗര്‍ ഡിസേബ്ള്‍ ചെയ്യുന്നതായിരിക്കും ഉചിതം. സ്റ്റാര്‍ട്ട് മെനുവില്‍ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്ത് പ്രൈവസി സെറ്റിംഗ്‌സില്‍ ജനറല്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് ടൈപ്പിംഗ് ഇംപ്രൂവ് ചെയ്യുന്നതിന് വേണ്ട ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന ഓപ്ഷനില്‍ സ്റ്റോപ് ഗെറ്റിംഗ് ടു നോ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതിയാകും.

മറ്റുള്ളവര്‍ക്ക് അപ്‌ഡേറ്റ്‌സ് ഡെലിവര്‍ ചെയ്യുന്നത് തടയുക

നിങ്ങളുടെ ഡാറ്റ ഏറെ തിന്നു കളയുന്ന ഒരു ഡിഫോള്‍ട്ട് ആണിത്. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്ത് വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ മറ്റു യൂസേഴ്‌സിന് ഷെയര്‍ ചെയ്യുന്നുണ്ട് വിന്‍ഡോസ് ടെന്നില്‍. ഇതും നിങ്ങള്‍ക്ക് സ്‌റ്റോപ് ചെയ്യാന്‍ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം. സെറ്റിംഗ്‌സില്‍ അപ്‌ഡേറ്റ് ആന്‍ഡ് സെക്യൂരിറ്റി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് അപ്‌ഡേറ്റ് സെലക്ട് ചെയ്ത് റൈറ്റ് സൈഡില്‍ നിന്ന് അഡ്വാന്‍സ്ഡ് ഓപ്ഷന്‍സ് സെലക്ട് ചെയ്യുക. അപ്‌ഡേറ്റ് ഡെലവിറിയില്‍ ക്ലിക്ക് ചെയ്ത് സ്വിച്ച് ഓഫ് ചെയ്യുക.

വൈഫൈ സെന്‍സ് ഡിസേബ്ള്‍ ചെയ്യുക

വിന്‍ഡോസ് ടെന്നില്‍ നിന്ന് നെറ്റ്‌വര്‍ക്ക് പാസ്‌വേഡ് ഫേസ്ബുക്ക്, സ്‌കൈപ് സുഹൃത്തുക്കള്‍ക്കും ഔട്ട്‌ലുക്ക് ഇമെയിലുകളിലേക്കും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ സ്റ്റാര്‍ട്ട് മെനുവില്‍ വൈഫൈ സെറ്റിംഗ്‌സില്‍ പോകുക. മാനേജ് വൈഫൈ സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്ത് കോണ്‍ടാക്ടുകള്‍ ഓരോന്നായി അണ്‍ടിക്ക് ചെയ്താല്‍ മതി.

നോട്ടിഫിക്കേഷന്‍ സ്റ്റോപ് ചെയ്യുക

ആക്ഷന്‍ സെന്റര്‍ എന്ന പേരില്‍ നോട്ടിഫിക്കേഷന്‍ ഹബുമായാണ് വിന്‍ഡോസ് ടെന്‍ എത്തുന്നത്. എല്ലാ ആപ്പുകളില്‍ നിന്നുമുള്ള അപ്‌ഡേഷന്‍ നോട്ടിഫിക്കേഷനുകള്‍ കൃത്യമായി പിസിയില്‍ എത്തുകയും ചെയ്യും. എന്നാല്‍, എല്ലാ യൂസര്‍മാരെയും പോലെ നിങ്ങള്‍ക്കും ചെലപ്പോള്‍ ഈ നോട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്നു വരാം. അങ്ങനെ എങ്കില്‍ താഴെ പറയുന്ന സ്റ്റെപ്പുകള്‍ പാലിച്ചാല്‍ മതി. സ്റ്റാര്‍ട്ട് മെനുവില്‍ നോട്ടിഫിക്കേഷന്‍ സെലക്ട് ചെയ്ത് ആക്ഷന്‍സ് സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക. ഷോ അപ് നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ കാണും. ആ സ്വിച്ച് ഓഫ് ചെയ്താല്‍ മതി. ആപ്ലിക്കേഷന്‍ സെലക്ട് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുകയും ആകാം.

പഴയ വിന്‍ഡോസ് ഫയലുകള്‍ ഡിലീറ്റ് ചെയ്യുക

സ്റ്റോറേജ് സ്‌പെയ്‌സ് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിന്‍ഡോസ് 7, 8.1 വേര്‍ഷനുകളില്‍ നിന്ന് ടെന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്തതാണെങ്കില്‍ പഴയ വിന്‍ഡോസ് ഫയലുകള്‍ ഒരു മാസത്തേക്കുകൂടി സിസ്റ്റത്തില്‍ സൂക്ഷിക്കപ്പെടും. ആവശ്യമെങ്കില്‍ ബാക്ക്അപ് ചെയ്യുന്നതിനു വേണ്ടിയാണ് ഇത്. ആവശ്യമില്ലെങ്കില്‍ ഈ ഫയലുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. വിന്‍ഡോസ് 10 തന്നെ മതി എന്നാണെങ്കില്‍ പഴയ വിന്‍ഡോസ് ഡിലീറ്റ് ചെയ്യാം. സി ഡ്രൈവിലായിരിക്കും ഇത് സൂക്ഷിക്കപ്പെട്ടിട്ടുണ്ടാകുക. ഡിലീറ്റ് ചെയ്യുന്നത് 20 ജിബി വരെ സ്റ്റോറേജ് സ്‌പെയ്‌സ് ലഭ്യമാക്കും. അത്ര എളുപ്പത്തില്‍ ചെയ്യാവുന്നതല്ല ഇത്. സ്റ്റാര്‍ട്ട്‌മെനുവില്‍ ഡിസ്‌ക് ക്ലീന്‍ അപ് എന്ന് സെര്‍ച്ച് ചെയ്യണം. അതില്‍ സ്‌കാന്‍ ചെയ്യേണ്ട ഡിസ്‌ക് സെല്ക്ട് ചെയ്യുക. സ്വാഭാവികമായും ഇത് സി ഡ്രൈവ് ആയിരിക്കും. സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍ അടുത്ത പേജില്‍ ക്ലീന്‍ അപ് ഓപ്ഷന്‍ ലഭ്യമാകും. ക്ലീന്‍ അപ് കഴിഞ്ഞാല്‍ പ്രീവിയസ് വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ ഒഴികെ എല്ലാ ഓപ്ഷനുകളും സെലക്ട് ചെയ്ത് ഒകെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here