മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയില്ല; ഐഎഫ്എഫ്‌കെയിൽ നിന്ന് ‘എന്ന് നിന്റെ മൊയ്തീൻ’ പിൻവലിച്ചു; അക്കാദമി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഡോ.ബിജുവും; മേളയിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് ‘വലിയ ചിറകുള്ള പക്ഷികൾ’ റിലീസ് ചെയ്യുമെന്ന് ബിജു

തിരുവനന്തപുരം: 20-ാം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നിന്ന് ‘എന്ന് നിന്റെ മൊയ്തീൻ’ പിൻവലിച്ചു. മത്സര വിഭാഗത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. എന്നാൽ മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് സംവിധായകൻ ആർഎസ് വിമൽ വ്യക്തമാക്കി. ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാനാണ് അക്കാദമി തീരുമാനിച്ചിരുന്നത്.

‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐൻ, ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, സലിം അഹമ്മദിന്റെ പത്തേമാരി, സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, വി.കെ. പ്രകാശിന്റെ നിർണായകം, ആർ. ഹരികുമാറിന്റെ കാറ്റും മഴയും എന്നിവയാണ് മറ്റു ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാൽ’, സതീഷ് ബാബുസേനന്റെ ‘ചായംപൂശിയ വീട്’ എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.

മാലതി സഹായ് അധ്യക്ഷയും എം.എഫ് തോമസ്, ചന്ദ്രശേഖർ, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഡിസംബർ നാലു മുതൽ 11 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ ഡോ.ബിജുവും രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര മേളയുടെ ലക്ഷ്യം എന്താണ് എന്ന പ്രാഥമിക ബോധ്യം പോലും ഇല്ലാത്ത തരത്തിലാണ് ചില സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളത്. ചലച്ചിത്ര മേളകളുടെ ലക്ഷ്യം വിനോദ സിനിമകളുടെ പ്രദർശനമല്ല. ചെറുപ്പക്കാരുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞാണ് ഇത്തവണ ചില വിനോദസിനിമകൾക്ക് ഇടം നൽകിയിരിക്കുന്നതെന്ന് ബിജു പറഞ്ഞു. മേളയിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് വലിയ ചിറകുള്ള പക്ഷികൾ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ബിജു പറഞ്ഞു.

വലിയ ചിറകുള്ള പക്ഷികൾ കേരളാ ചലച്ചിത്ര മേളയിൽ ന്യൂ മലയാളം സിനിമയിൽ പ്രദർശിപ്പിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു . ചിത്രം…

Posted by Dr.Biju on Sunday, October 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here