ജെസി ഡാനിയല്‍ പുരസ്‌കാരം ഐവി ശശിക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: സംവിധായകന്‍ ഐവി ശശിക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരം. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

കലാസംവിധായകനായി സിനിമാ മേഖലയിലേക്കു കടന്നു വന്ന ഐ.വി.ശശി 150ല്‍ പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982ല്‍ ആരൂഢം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ.വി.ശശി 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

എം.ടി.വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, പി.വി.ഗംഗാധരന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് എന്നിവരും ജൂറിയിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here