ആരോഗ്യ സംരക്ഷണ ദൗത്യവുമായി ക്രിക്കറ്റ് ദൈവം ലങ്കയില്‍; മുത്തയ്യ മുരളിധരനൊപ്പം സച്ചിന്റെ സെല്‍ഫിയും

കൊളംബോ: കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉള്‍പ്പടെയുള്ള ദൗത്യവുമായി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശ്രീലങ്കയില്‍. ശുദ്ധജലം, ആരോഗ്യം തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ കാമ്പയിനില്‍ പങ്കെടുക്കുന്നതിനായാണ് സച്ചിന്‍ ലങ്കയിലെത്തിയത്. ദൗത്യത്തിനിടെ യുണിസെഫിന്റെ ടീഷര്‍ട്ടില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളിധരനൊപ്പം നില്‍ക്കുന്ന ചിത്രവും സച്ചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രോഗങ്ങളെ തൂത്തെറിയുന്നതിന് ഒപ്പം ചേരാനും സച്ചിന്‍ ആരാധകരോട് ആവശ്യപ്പെട്ടു. യുണിസെഫിന്റെ ദക്ഷിണേഷ്യന്‍ അംബാസിഡര്‍ കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Am teaming up with Murali to dismiss diseases in #SriLanka! Join us to promote good #hygiene and #sanitation! #WASH

Posted by Sachin Tendulkar on Monday, October 12, 2015

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here