ശിവസേനയുടെ ഗുണ്ടായിസത്തിനെതിരെ ബോളിവുഡും; സുധീന്ദ്ര കുൽക്കർണിക്ക് വൻ പിന്തുണ

സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കരിഓയിൽ ഒഴിച്ച ശിവസേനക്കെതിരെ പ്രതിഷേധവുമായി ബോളിവുഡിലെ പ്രമുഖരും. മഹേഷ് ഭട്ട്, ഋഷി കപൂർ തുടങ്ങിയ പ്രമുഖരാണ് സേനയുടെ നടപടിക്കെതിരെ രംഗത്തെത്തിയത്.

ഇന്നലെ രാവിലെയാണ് മുൻ പാക് മന്ത്രി വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനായ കുൽക്കർണിയെ വീടിനു പുറത്ത് വച്ച് ശിവസേന പ്രവർത്തകർ ആക്രമിച്ചത്. കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കണമെന്ന സേനയുടെ ആവശ്യം തള്ളിയതിനാണ് കരിഓയിൽ പ്രയോഗം നടത്തിയത്. ചടങ്ങിന് മഹാരാഷ്ട്ര സർക്കാർ ആവശ്യമായ സുരക്ഷ നൽകുകയും ചെയ്തിരുന്നു. തുടർന്ന് ശിവസേനയുടെ ഭീഷണി വകവയ്ക്കാതെ പരിപാടി നടത്തുകയായിരുന്നു. നേരത്തെ പാക് ഗായകൻ ഗുലാം അലി ഖാന്റെ സംഗീതപരിപാടി ശിവസേനയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News