ആട് ആന്റണിയെ ചോദ്യം ചെയ്തു; ചുമത്തിയിരിക്കുന്നത് 27 കേസുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: പിടിയിലായ കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആട് ആന്റണിയെ കൊല്ലം പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇയാൾക്കെതിരെ 27 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആന്റണിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും.

അതേസമയം, ആട് ആന്റണി താമസിച്ച ഗോപാലപുരത്തെ വീട്ടിൽ കൊല്ലം പൊലീസ് ഇന്ന് പരിശോധന നടത്തും. പാരിപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തുക. ആൻറണിയെ ചിറ്റൂർ മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം രാത്രിയിൽ പറവൂർ സിഐ. വിഎസ് ബിജുവും സംഘവും ഗോപാലപുരത്തെ വീട്ടിൽ എത്തിയിരുന്നു. വിലകൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സെൽവരാജ് എന്ന പേരിലുളള തിരിച്ചറിയൽ കാർഡും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് രംഗത്തെ വിദഗ്ദരുടെ സഹായത്തോടെ വീട്ടിലുളള ഉപകരണങ്ങൾ പരിശോധിക്കേണ്ടതിനാൽ നടപടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാത്രി 10 മണിയോടെയാണ് ആട് ആന്റണിയെയും കൊണ്ട് പൊലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചത്.

ഇന്നലെയാണ് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ആന്റണിയെ ഗോപാലപുരത്ത് വച്ച് പിടികൂടിയത്. മകനെ കാണാൻ എത്തിയപ്പോഴാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. മകനുമായി ആന്റണി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിനെ പിന്തുടർന്നാണ് അന്വേഷണസംഘം ആന്റണി പിടികൂടിയത്. പൊലീസുകാരന്റെ കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി.

2012 ജൂൺ 26ന് കൊല്ലം പാരിപ്പള്ളിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിയൻപിള്ള എന്ന പൊലീസുകാരനെയാണ് ആന്റണി കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News