പോണ്‍ഹബ്ബില്‍ ഇനി പരാതിപ്പെട്ടിയും; അശ്ലീല ദൃശ്യങ്ങളില്‍ ഇരകള്‍ക്ക് പരാതിയെങ്കില്‍ നടപടി; സ്വകാര്യതാനയം പരിഷ്‌കരിക്കാനൊരുങ്ങി വെബ്‌സൈറ്റുകള്‍

ഏറ്റവും വലിയ ഓണ്‍ലൈന്‍ അശ്ലീല സൈറ്റുകളിലൊന്നായ പോണ്‍ ഹബ്ബില്‍ ഇനി പരാതിപ്പെട്ടി സംവിധാനവും. അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോകളിലോ ദൃശ്യങ്ങളിലോ പരാതിയുണ്ടെങ്കില്‍ പോണ്‍ ഹബ്ബിനെ നേരിട്ട് അറിയിക്കാം. വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക പേജില്‍ ഇരകള്‍ക്ക് പരാതി നല്‍കാം. പരാതി പരിശോധിച്ച ശേഷം ആക്ഷേപാര്‍ഹമായ അശ്ലീല ദൃശ്യങ്ങള്‍ പോണ്‍ഹബ്ബ് തന്നെ നീക്കും. സ്‌നേഹവും സൗഹൃദവും നടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിത്രീകരിക്കുന്ന വീഡിയോ പോണ്‍ഹബ്ബില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന വീഡിയോകളെ സംബന്ധിച്ച പരാതിയില്‍ നടപടിയെടുക്കും. ഇരകള്‍ അറിയാതെ രഹസ്യസ്വഭാവത്തില്‍ ചിത്രീകരിക്കുന്ന വീഡിയോകളും നീക്കം ചെയ്യും.

പങ്കാളിയുമായി നല്ലമാനസിക ബന്ധത്തില്‍ ഇരിക്കുമ്പോള്‍ ചിത്രീകരിക്കുന്ന വീഡിയോകളുണ്ട്. പങ്കാളികള്‍ തമ്മില്‍ പിണങ്ങുമ്പോള്‍ പ്രതികാരത്തിന്റെ ഭാഗമായി ഇത്തരം ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കുകയാണ് പോണ്‍ ഹബ്ബിന്റെ ലക്ഷ്യം. പരാതിക്ക് ആധാരമാകുന്ന ദൃശ്യങ്ങള്‍ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് പോണ്‍ ഹബ്ബിന്റെ നിലപാട്.

ഗൂഗിള്‍, റെഡിറ്റ്, മൈക്രോസോഫ്റ്റിന്റെ ബിംഗ് തുടങ്ങിയ വന്‍കിട സേര്‍ച്ച് എന്‍ജിനുകള്‍ പ്രതികാര അശ്ലീല വീഡിയോകള്‍ സേര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് നീക്കാന്‍ നേരത്തെ നടപടി തുടങ്ങി. ഇത്തരം വെബ്‌സൈറ്റുകളെ സേര്‍ച്ച് റിസള്‍ട്ടുകളില്‍നിന്ന് നീക്കി. അശ്ലീല വെബ്‌സൈറ്റുകളുടെ റാങ്കിംഗിനെയും ഇത് ബാധിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് പരാതിപ്പെട്ടിയുമായി പോണ്‍ഹബ്ബ് രംഗത്തെത്തിയത്.

പ്രതികാര അടിസ്ഥാനത്തിലുള്ളതും സ്വകാര്യത സംഘിക്കുന്നതുമായ വീഡിയോകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യ അശ്ലീല വെബ്‌സൈറ്റാണ് പോണ്‍ഹബ്ബ്. സ്വകാര്യതാ നയം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മുന്‍നിര അശ്ലീല വെബ്‌സൈറ്റുകള്‍ പരാതിപ്പെട്ടിയുമായി രംഗത്തെത്തിയേക്കും. പോണ്‍ഹബ്ബ് ഉള്‍പ്പടെയുള്ള പോണ്‍ സൈറ്റുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചിത്രീകരിക്കുന്ന വീഡിയോകളാണ് പ്രചരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here