വാഗണറില്‍ ഇനി നാലല്ല, ഏഴു സീറ്റ്; സെവന്‍ സീറ്റര്‍ വാഗണര്‍ അടുത്ത സെപ്തംബറില്‍ നിരത്തിലെത്തും

മാരുതി സുസുക്കിയുടെ കോംപാക്ട് കാറുകളില്‍ ഏറെ പ്രചാരം നേടിയ വാഗണര്‍ കൂടുതല്‍ പരിഷ്‌കാരത്തോടെ വീണ്ടും നിരത്തിലേക്കെത്തുന്നു. കൂടുതല്‍ വിശാലമായ വാഗണറാണ് ഇനി നിരത്തിലെത്തുക. അതായത് ഇതുവരെ ഇറങ്ങിയ വാഗണറില്‍ ഇതുവരെ നാലു സീറ്റായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അടുത്ത വര്‍ഷം വിപണിയിലെത്തുന്ന വാഗണറില്‍ അത് ഏഴു സീറ്റാകും. മാരുതി വൈജെസി എന്നാണ് സെവന്‍ സീറ്റര്‍ വാഗണറിന് നല്‍കിയിരിക്കുന്ന കോഡ് നെയിം. അടുത്തവര്‍ഷം സെപ്തംബറില്‍ വാഹനം വിപണിയില്‍ എത്തിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.

Suzuki Karimun Wagon R 7-seater MPV rear

Suzuki Karimun Wagon R 7-seater MPV third row seats

പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും വാഹനം ലഭ്യമാകും. പെട്രോള്‍ വേരിയന്റില്‍ 1.0 ലീറ്റര്‍ ത്രീ സിലിണ്ടര്‍ കെ സീരീസ് എഞ്ചിനായിരിക്കും സെവന്‍ സീറ്റര്‍ വാഗണറിന്റെ പെട്രോള്‍ വേരിയന്റില്‍ ഉപയോഗിക്കുക എന്നറിയുന്നു. അതല്ലെങ്കില്‍ ചിലപ്പോള്‍ 1.2 ലീറ്റര്‍ കെ-സീരീസ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഡീസല്‍ വേരിയന്റില്‍ 0.8 ലീറ്റര്‍ ട്വിന്‍ സിലിണ്ടര്‍ ഡിഡിഐഎസ് 125 എഞ്ചിന്‍ ആയിരിക്കും ഉപയോഗിക്കുക. മാരുതിയുടെ സെലേറിയോയില്‍ ഇതേ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 4 മീറ്റര്‍ നീളമാണ് വാഹനത്തിന്, വിപണിയില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ് ആയിരിക്കും പുതിയ വാഗണറിന്റെ പ്രധാന എതിരാളി.

Suzuki Karimun Wagon R 7-seater MPV interior

മൂന്ന് നിരകളിലായാണ് സീറ്റുകള്‍ ലേ ഔട്ട് ചെയ്യുന്നത്. മൂന്ന് നിരകളിലായി ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയില്‍ വാഹനം എത്തിക്കും. 2013-ലെ ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് ആദ്യമായി വാഹനത്തിന്റെ കണ്‍സപ്റ്റ് മാരുതി അവതരിപ്പിച്ചത്. അതോടൊപ്പം വാഹനത്തിന്റെ എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മാരുതി അറിയിച്ചു.

Suzuki Karimun Wagon R 7-seater MPV three rows

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here