ഹോട്ടൽ ജീവനക്കാരനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ‘സെക്കന്റ് ഷോ’ താരം അറസ്റ്റിൽ

കഴക്കൂട്ടം: ഹോട്ടൽ ജീവനക്കാരനെയും ഭക്ഷണം കഴിക്കാനെത്തിയയാളെയും കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ താരം അറസ്റ്റിൽ. തൃശൂർ പീച്ചി സ്വദേശി സിദ്ധു രാമചന്ദ്ര(23)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ടെക്‌നോ പാർക്കിന് സമീപത്തെ ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിിലാണ് സംഭവം.

ആഹാരം കഴിക്കാനെത്തിയ സിദ്ധു ഇവിടുത്തെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്.
കഴിഞ്ഞ ദിവസം വീണ്ടും റസ്‌റ്റോറന്റെിലെത്തിയ സിദ്ധു മറ്റൊരു ജീവനക്കാരിയുമായും വാക്കേറ്റമുണ്ടായി. തുടർന്ന് ഭക്ഷണം കഴിക്കാനെത്തിയ ഷാജഹാൻ, ജീവനക്കാരനായ സനിൽ എന്നിവർ ഇയാളെ പിന്തിരിക്കാൻ ശ്രമിച്ചു. അതിനിടെ സിദ്ധു കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച സിദ്ധുവിനെ മറ്റു ജീവനക്കാരും പ്രദേശവാസികളും ചേർന്ന് പിടികൂടുകയായിരുന്നു. സെക്കന്റ് ഷോ, രഘുവിന്റെ സ്വന്തം റസിയ, ഹാങ്ങോവർ തുടങ്ങിയ ചിത്രങ്ങളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News