മഹീന്ദ്ര മോജോ എത്തി; ആദ്യഘട്ടത്തിൽ നാലു നഗരങ്ങളിൽ; വില 1.58 ലക്ഷം മുതൽ

ഇരുചക്രവാഹനപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു. ദില്ലി, മുംബൈ, പൂനെ, ബംഗളുരു നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ മോജോ ബുക്ക് ചെയ്യാൻ സാധിക്കുക. സ്‌പോർട് ടൂറർ എന്ന വിഭാഗത്തിലായിരിക്കും വാഹനമെത്തുക.

ഗ്ലേസിയർ വൈറ്റ്, ചാർക്കോൾ ബ്ലാക്ക്, വോൾക്കാനോ റെഡ് എന്നീ നിറങ്ങളിൽ മോജോ ലഭിക്കും. 1,58,000(ദില്ലി), 1,62,000(മുംബൈ), 1,62,000(പൂനെ), 1,63,500(ബംഗളുരു) എന്നിങ്ങനെയാണ് വില. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമേ ഈ വിലകളിൽ മോജോ ലഭിക്കൂ. പ്രത്യേകം തയ്യാറാക്കിയ മോജോ വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. പതിനായിരം രൂപ നൽകിയാൽ ബുക്ക് ചെയ്യാൻ സാധിക്കും.

295സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് മോജോയിൽ ഘടിപ്പിച്ചിരിക്കുന്നത്. സിംഗിൾ സിലിണ്ടർ എൻജിൻ 27 ബിഎച്ച്പി കരുത്തും ഉൽപാദിപ്പിക്കുന്നു. 30 എൻഎം ആണ് ടോർക്ക്. ആറു സ്പീഡ് ഗിയർബോക്‌സാണ് മോജോയിലുള്ളത്. 21 ലിറ്റർ ഇന്ധനശേഷി, ഭാരം 165 കിലോഗ്രാം, സീറ്റിലേക്കുള്ള ഉയരം 814.5 എംഎം. എൽഇഡി ഡേടൈം റണ്ണിംഗ് ലാംപ്, അപ്‌സൈഡ് ഡൗൺ ഫോർക്ക്, പിരെലി സ്‌പോർട് ഡെമൺ ടയർ, വൈ സ്‌പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയാണ് മറ്റു പ്രത്യേകതകൾ.

സിബിആർ 250 ആർ, 300 ആർ, കാവസാക്കി നിൻജ, കെടിഎം ഡ്യൂക്ക് തുടങ്ങിയവ മോഡലുകളുമായിട്ടാണ് മോജോയുടെ പ്രധാന പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News