കൊല്‍ക്കത്തയില്‍ ഇക്കുറി ദുര്‍ഗാപൂജയ്ക്കു ദേവിയുടെ ഭിന്നലിംഗ പ്രതിമയും; അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രതിമയൊരുക്കിയത് ലിംഗവിവേചനത്തിനെതിരായ സന്ദേശം

കൊല്‍ക്കത്ത: രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ദുര്‍ഗാപൂജയ്ക്ക് ഇക്കുറി കൊല്‍ക്കത്ത ഒരുങ്ങുമ്പോള്‍ ഒരു പ്രത്യേകത കൂടി. ഓരോ തെരുവുകളും തങ്ങളുടേതായ ഉത്സവാഘോഷങ്ങളിലാകുമ്പോള്‍ ജോയ് മിത്ര തെരുവില്‍ ശ്രദ്ധേയമാവുക ഭിന്നലിംഗ മാതൃകയില്‍ ഒരുക്കിയ ദുര്‍ഗാദേവിയുടെ പ്രതിമയായിരിക്കും. ലിംഗപരമായി അടക്കമുള്ള സമൂഹത്തിലെ ഭിന്നതകളിലുള്ള വിവേചനത്തിനെതിരായാണ് അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രത്യയ് ജെന്‍ഡര്‍ ട്രസ്റ്റ് ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത്.

പ്രദേശത്ത് ഉദ്യാമി യുവക് ബ്രിന്ദ എന്ന ക്ലബാണ് ആഘോഷത്തിന് അരങ്ങൊരക്കുന്നത്. 27 വര്‍ഷമായി ആഘോഷം നടത്തുന്ന ക്ലബ് ഇത്തരത്തില്‍ ആശയം നടപ്പാക്കുന്നത് ആദ്യമാണ്. ഇക്കുറി ഭിന്നലിംഗവിഭാഗത്തില്‍നിന്നുള്ള പന്ത്രണ്ടുപേരെ പൂജാ കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമയുടെ പാതിയില്‍ പുരുഷവിശേഷതകളാണുള്ളത്. മേല്‍മീശ, മാര്‍കവചം, ധോത്തി എന്നിവ ഒരുക്കും. പകുതിയില്‍ പതിവു രീതിയിലെ ദുര്‍ഗാപ്രതിമയുടെ രൂപഭാവങ്ങളും.

55 വയസുകാരിയായ ട്രാന്‍സ്‌ജെന്‍ഡറായ ഭാനു നാസ്‌കറാണ് പ്രതിമയുടെ ആശയം ആവിഷ്‌കരിച്ചത്. ചിനാ പാലാണ് നിര്‍മിച്ചത്. കമ്മിറ്റിയില്‍ ഭിന്നലിംഗ വിഭാഗക്കാരെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വച്ചതും ഭാനുവാണ്. നിര്‍ദേശം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News