കേരളത്തില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം; 13 പേര്‍ പിടിയില്‍; ലൊക്കാന്റോ വെബ്‌സൈറ്റ് വഴി എസ്‌കോര്‍ട്ടിംഗ് സംഘത്തില്‍ വിദ്യാര്‍ഥികളും

തിരുവനന്തപുരം: കേരളത്തില്‍ വന്‍ ശൃംഖലകളുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഏജന്റുമാരടക്കം 12 പേര്‍ അറസ്റ്റിലായി. കൊട്ടാരക്കരയും തിരുവനന്തപുരവും കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്. ലൊക്കാന്റോ എന്ന വെബ്‌സൈറ്റ് മുഖേനയായിരുന്നു ഇടപാടുകള്‍. എസ്‌കോര്‍ട്ടിംഗ് എന്ന പേരില്‍ ഇടപാടുകാര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയ സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ഥികളും വരെയുണ്ടെന്നാണ് വിവരം.

സെബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരില്‍ ഏഴുപേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളുമാണ്. സ്ത്രീകളില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരും വിദ്യാര്‍ഥികളുമാണ്. ഇടനിലക്കാരായി നിന്നവരിലും ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവരാണ് പിടിയിലായത്. സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധിപേരുടെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി ഇവരുടെ ഇന്റര്‍നെറ്റ് ആശയവിനിമയവും ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയാണ് പൊലീസ് വല വിരിച്ചത്. ഇടപാടു നടത്താനെന്ന വ്യാജേന പൊലീസ് സംഘത്തില്‍പെട്ടവര്‍ ഇടപെട്ടാണ് അറസ്റ്റ് നടത്തിയത്. നിരവധി മൊബൈല്‍ ഫോണുകളും ഇവരില്‍നിന്നു പിടിച്ചെടുത്തു.

മെയില്‍, ഫീമെയില്‍ എസ്‌കോര്‍ട്ടിംഗ് എന്ന പേരിലാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. ഇന്റര്‍നെറ്റിലൂടെ പരസ്യം നല്‍കി പിന്നീട് ഫോണ്‍ വഴിയായിരുന്നു ഇടപാടുകള്‍. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ഫഌറ്റുകളിലാണ് ഇടപാടുകാര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയിരുന്നത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍പേര്‍ പിടിയിലാകുമെന്നാണ് സൂചന. പലരും പൊലീസ് നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News