വ്യാപം അഴിമതിയിൽ വീണ്ടും മരണം; ഐഎഫ്എസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ

ദില്ലി: വ്യാപം പരീക്ഷാ നിരീക്ഷകനും ഐഎഫ്എസ് ഉദ്യോഗസ്ഥനുമായിരുന്ന വിജയ് ബഹദൂറിനെ ഒഡീഷയിലെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭാര്യ നിതാ പട്ടേലിനൊപ്പം ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥരുടെ ചടങ്ങിൽ പങ്കെടുത്ത ശേഷം ജോധ്പൂർ എകസ്പ്രസിൽ വസതിയിലേക്ക് മടങ്ങുകയായിരുന്നു ബഹദൂർ.

ടോയ്‌ലറ്റിലേക്ക് പോയ വിജയിനെ നേരെ ഏറെ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ഭാര്യ നിത ടിടിഇ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്. ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മരിച്ചതാവാം ഉദ്യോഗസ്ഥനെന്ന് ഡിഎസ്പി ദിലീപ് ബാദ് അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥിനി നർമ്മദ ദാമോദരും സമാന രീതിയിലാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News