അട്ടപ്പാടി മാവോയിസ്റ്റ് വെടിവയ്പ്പ്; അഞ്ചു പേർക്കെതിരെ കേസ്; വയനാട് സ്വദേശി ഒന്നാം പ്രതി; സംഘത്തിലെ വനിത കന്യാകുമാരിയാണെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി പൊലീസ്- മാവോയിസ്റ്റ് വെടിവയ്പ്പ് സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്. വയനാട്ടിൽ നിന്നുളള സോമൻ, അഗളി സ്വദേശി അയ്യപ്പൻ എന്നിവരടക്കമുളളവർക്കെതിരെയാണ് അഗളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വനിതാ കന്യാകുമാരിയാണെന്ന സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. കേസ് എൻഐഎക്ക് കൈമാറുമെന്നും സൂചനയുണ്ട്.

അതേസമയം, മാവോയിസ്റ്റുകൾക്കായി  വനമേഖലയിൽ പരിശോധന തുടരുകയാണ്. കൂടുതൽ തണ്ടർബോൾട്ട്, പോലീസ് സംഘങ്ങളെത്തിയാണ് അട്ടപ്പാടിയിലെ ഉൾവനത്തിൽ പരിശോധന നടത്തുന്നത്. തമിഴ്നാടിനോട് ചേർന്നുളള അതിർത്തി പ്രദേശങ്ങളിലും പരിശോധനയുണ്ട്. കടുകമണ്ണ ഊരിൽ നിന്ന് തമിഴ്നാട്ടിലേക്കും നിലമ്പൂർ വനത്തിലേക്കും കടക്കാൻ കഴിയും. വെടിവെപ്പുണ്ടായ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തും. കേസെടുത്ത 5 പേർക്കെതിരെ യു എ പി എ, അടക്കമുളള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണെന്ന് പാലക്കാട് എസ്പി. എൻ. വിജയകുമാർ പറഞ്ഞു.

ആശയ പ്രചരണത്തിനും ഭക്ഷ്യവസ്തുക്കൾക്കുമായി പലതവണ മാവോയിസ്റ്റ് സംഘം കടുകമണ്ണ ഊരിൽ എത്തിയതായി ഇവിടുത്തുകാർ പറഞ്ഞു. എന്നാൽ പോലീസുമായി ഏറ്റുമുട്ടൽ നടന്ന സാഹചര്യത്തിൽ ഊരുനിവാസികൾ ഭയത്തിലാണ് കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here