വീട്ടുജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 24 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ബംഗളുരു: വീട്ടുജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിനാലു വയസുകാരിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ആറു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു വനത്തില്‍ ഉപേക്ഷിച്ചു. ബംഗളുരുവില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെ കനകപുരയിലെ നാലാഹള്ളിയിലാണ് സംഭവം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ബംഗളുരുവില്‍ വീട്ടുജോലികള്‍ ചെയ്തിരുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. യുവതിക്കു ജോലികള്‍ തരപ്പെടുത്തിയിരുന്ന ബ്രോക്കറുടെ സുഹൃത്താണ് സംഭവത്തിലെ മുഖ്യപ്രതി. ഇയാളുടെ നിര്‍ദേശപ്രകാരം ഒരു വീട്ടിലേക്കെന്നു പറഞ്ഞാണ് യുവതി കാറില്‍ പുറപ്പെട്ടത്. കാറില്‍ ഇയാളടക്കം രണ്ടുപേരുണ്ടായിരുന്നു. അല്‍പദൂരം പിന്നിട്ടപ്പോള്‍ നാലു പേര്‍ കൂടി കയറി.

നാലഹള്ളിയില്‍ വനത്തിനുള്ളില്‍ കാറെത്തിയപ്പോള്‍ നിര്‍ത്തിയ ശേഷം യുവതി ബലമായി പുറത്തേക്കിറക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ തെരഞ്ഞു കണ്ടുപിടിച്ചത്. വനത്തിനുള്ളില്‍ എഴുനേറ്റു നില്‍ക്കാന്‍ പോലുമാകാത്ത നിലയിലായിരുന്നു യുവതി. യുവതിയെ ബലാത്സംഗം ചെയ്തവരെക്കുറിച്ചു സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News