വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മുന്നാഭായ് ഫെയിം വിശാലിനെതിരെ ബലാല്‍സംഗത്തിനും വഞ്ചനയ്ക്കും കേസ്

മുംബൈ: ചലച്ചിത്ര താരവും മുന്നാഭായ് എംബിബിഎസ് സിനിമയിലെ നടനുമായ വിശാല്‍ ഥാക്കറിനെതിരെ ബലാല്‍സംഗത്തിനും വഞ്ചനയ്ക്കും പീഡനത്തിനും പൊലീസ് കേസെടുത്തു. സിനിമാ സീരിയല്‍ താരമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിശാല്‍ വാക്കു മാറിയെന്ന് യുവതി പരാതിയില്‍ പറയുന്നു. വിശാല്‍ ഥാക്കറിനായി തെരച്ചിലിലാണെന്ന് പൊലീസ് അറിയിച്ചു.

ഏതാനും വര്‍ഷം മുമ്പ് ഒരു ഷൂട്ടിനിടെയാണ് ഇരുവരും പരിചിതരായത്. വൈകാതെ തന്നെ ഇരുവരും ഒന്നിച്ചു താമസിക്കാനും തുടങ്ങിയിരുന്നു. യുവതിയുടെ പരാതിയില്‍ പറയുന്നതു പ്രകാരം യുവതി മറ്റൊരാളുമായി ബന്ധത്തിലാണെന്ന് വിശാലിന് സംശയമുണ്ടായിരുന്നു. ഇത് ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുന്നതിന് കാരണമാകുകയും ചെയ്തു. ഇതിന്റെ പേരില്‍ വിശാല്‍ യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവതി വീടു വിടുകയും സുഹൃത്തിന്റെ കൂടെ താമസമാക്കുകയും ചെയ്തത്. തുടര്‍ന്ന് ചര്‍കോപ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ടുദിവസം മുമ്പ് വിശാല്‍, സുഹൃത്തിന്റെ താമസസ്ഥലത്തു വരുകയും തന്നോട് മാപ്പുപറഞ്ഞ് കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി മൊഴി നല്‍കി. തുടര്‍ന്ന് അന്നുരാത്രി അവിടെ തങ്ങിയ വിശാല്‍ തന്നെ മര്‍ദ്ദിക്കുകയും പിന്നീട് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നും യുവതി മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗത്തിനും മറ്റു ചില വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News