ഉച്ചമയക്കം നല്ലതാണ്; പഠനശേഷി കൂട്ടും

ജെനീവ: കുട്ടികളും മുതിര്‍ന്നവരും ഉച്ചയ്ക്ക് അല്പം മയങ്ങുന്നുവെങ്കില്‍ തടസപ്പെടുത്തേണ്ടതില്ല. അവര്‍ ഉറങ്ങട്ടെ. ഉച്ചയുറക്കം പഠനശേഷി കൂട്ടുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പഠനത്തിന്റെ ഇടവേളയിലെ ചെറിയ ഉറക്കവും നല്ലതാണെന്നും ഗവേഷണം പറയുന്നു. കുറഞ്ഞത് ഒന്നര മണിക്കൂര്‍ എങ്കിലും ഉറക്കം ആവശ്യമെന്നും നിര്‍ദ്ദേശിക്കപ്പെടുന്നു.

ജെനീവ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഡോ. കിംഗ ഇഗ്ലോയിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. പഠനത്തിന്റെ ഇടവേളയില്‍ ആളുകളെ ഉറങ്ങാന്‍ അനുവദിച്ചു. മയക്കം വിട്ട് എഴുന്നേറ്റവരോട് നേരത്തെ പഠിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചു. എല്ലാവരും ഉത്തരം പറയുകയും ചെയ്തു.

പഠിതാക്കളെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം. ഇരു ഗ്രൂപ്പുകളിലും ഒരുകൂട്ടം ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് ഒരു വിഭാഗം ആളുകളെ മയങ്ങാന്‍ അനുവദിച്ചു. മയങ്ങി എണീറ്റവര്‍ക്ക് ചിത്രങ്ങളെ കൂടുതല്‍ വ്യക്തതയോടെ ഓര്‍ത്തെടുക്കാനും പറയാനും കഴിഞ്ഞു. മയങ്ങാന്‍ അനുവദിക്കാത്ത വിഭാഗത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. 90 മിനുട്ട് വീതം ആണ് ആദ്യ ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും നല്‍കിയ സമയം. മൂന്നു മാസമാണ് ഇതേ രീതിയില്‍ ഗവേഷണം തുടര്‍ന്നത്.

ആദ്യ ഘട്ടത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ഉത്തരവും മറ്റുള്ളവരേക്കാള്‍ കൂടുതലായിരുന്നു. പഠിച്ച കാര്യങ്ങള്‍ മയക്കത്തിനിടയില്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കപ്പെടുന്ന ഓര്‍മ്മയായി മാറും. ഇത് ഇരട്ടി ഗുണം ചെയ്യുമെന്നും ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പഠനവിജയത്തിന് സഹായകരമാകുന്ന ഫലമാണിതെന്നും ഡോ. കിംഗ ഇഗ്ലോയി പറയുന്നു. ഗവേഷണ റിപ്പോര്‍ട്ട് ഇ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News