ആനകളില്‍ ഗര്‍ഭനിരോധനം നടത്തണം; കാട്ടാനശല്യം കുറയ്ക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആനബുദ്ധി - Kairalinewsonline.com
DontMiss

ആനകളില്‍ ഗര്‍ഭനിരോധനം നടത്തണം; കാട്ടാനശല്യം കുറയ്ക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആനബുദ്ധി

പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്

ദില്ലി: രാജ്യവ്യാപമായി വനയോരത്തുതാമസിക്കുന്നവരുടെ പരാതികളിലൊന്നാണ് കാട്ടാനശല്യം. കാടിറങ്ങുന്ന ആനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോള്‍ എന്തായിരിക്കാം പരിഹാരമാര്‍ഗം. ബീഫ് നിരോധനത്തിനും ഗോവധ നിരോധനത്തിനും പെടാപ്പാടുപെടുന്ന കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം ഇതാണ്. ആനകളെയൊക്കെയങ്ങു വന്ധ്യംകരിക്കുക. ആനകളുടെ പ്രസവം തടയുക. സുപ്രീം കോടതിയില്‍ല കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നിര്‍ദേശം.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊല്ലുന്നതു തടയണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. ആനകളില്‍ ഗര്‍ഭനിരോധനത്തിന് അനുമതി നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കാട്ടില്‍ ആനകളുടെ എണ്ണം അധികരിക്കുന്നതാണ് ആനകള്‍ നാട്ടില്‍ ഇറങ്ങാന്‍ കാരണമെന്നും കേന്ദ്രം വ്യക്തമാക്കി.

പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പിടികൂടാതെതന്നെ തോക്കോ വില്ലോ ഉപയോഗിച്ചു കുത്തിവയ്പു നടത്താനാകുമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആനകളില്‍ ഗര്‍ഭനിരോധനം നടത്താനാണ് കേന്ദ്രം അനുമതി തേടിയത്.

Leave a Reply

Your email address will not be published.

To Top