സ്വകാര്യത ചോര്‍ത്തുന്ന ആപ്ലിക്കേഷനുകളെ ആപ്പിള്‍ പുറത്താക്കി; നടപടി വ്യാപക പരാതിയെ തുടര്‍ന്ന്

കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. ചൈനീസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളാണ് സ്റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന നൂറുകണക്കിന് ആപ്പുകള്‍ സ്റ്റോറില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആപ്പുകള്‍ സ്റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

മൊബൈല്‍ പരസ്യദാതാവായ യൂമി വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ് ഉപയോഗിച്ചാണ് ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവ ഐഫോണ്‍ ഉപയോക്താവിന്റെ ഇ-മെയില്‍ അഡ്രസ് ചോര്‍ത്തുകയും ഡിവൈസ് ഐഡന്റിഫയര്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുമായിരുന്നു. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ യൂമിയുടെ സെര്‍വറിലേക്ക് റൂട്ട് ചെയ്യുകയായിരുന്നു പതിവ്. ഇത് ആപ്പിളിന്റെ സ്വകാര്യ നയങ്ങള്‍ക്ക് എതിരായതിനാല്‍ യൂമിയുടെ എസ്ഡികെ ഉപയോഗിക്കുന്ന ആപ്പുകള്‍ എല്ലാം സ്റ്റോറില്‍ നിന്ന് ഒഴിവാക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. പകരം പുതിയ ആപ്പുകള്‍ സ്റ്റോറില്‍ ഉള്‍പ്പെടുത്തും.

ആപ്പിള്‍ ഒരിക്കലും ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് അനുവാദം നല്‍കുന്നില്ല. ഇത്തരത്തില്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ സ്റ്റോറില്‍ നിന്ന് ഉപേക്ഷിക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. ഇമെയില്‍ വിലാസം, പിറന്നാള്‍ ദിനം എന്നിവ ആവശ്യപ്പെടുന്ന ആപ്പുകളാണ് ഒഴിവാക്കുന്നത്. സ്വകാര്യതാ ചട്ടം ലംഘിക്കുന്ന 256 ആപ്പുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതും പലതും ഒരുകോടിയോളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നവ. യൂമിയുടേതാണ് ഇതില്‍ മിക്ക ആപ്പുകളും. മിക്ക ആപ് ഡവലപര്‍മാരും ചൈനയിലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News