രാത്രി ഉറക്കം നഷ്ടപ്പെടുന്നവരുടെ ശ്രദ്ധയിലേക്ക്; കിടക്കും മുമ്പ് ഉപേക്ഷിക്കേണ്ട ചില കാര്യങ്ങള്‍

ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണോ നിങ്ങള്‍. കാരണങ്ങള്‍ പലതാണ്. ഉറങ്ങാന്‍ കിടക്കും മുമ്പ് ചില കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ ഉറക്കം വരാതെ കിടക്കുന്ന സാഹചര്യം ഉപേക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതും മിക്കവരും നിത്യജീവിതത്തില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്ന ചില കാര്യങ്ങളുമാണ്. എന്തെല്ലാം കാര്യങ്ങള്‍ കിടക്കും മുമ്പ് ഉപേക്ഷിച്ചാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കും. അവ താഴെ പറയുന്നു.

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം

ഉറങ്ങുന്നതിന് മുമ്പ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുകയും അതില്‍ നോക്കി ഇരിക്കുകയും ചെയ്യുന്നത് ഇന്ന് മിക്കവരുടെയും ഒരു ശീലമായി മാറിയിട്ടുണ്ട്. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ ഈ ശീലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ മാത്രമല്ല, ലാപ്‌ടോപ്പ്, ഐപാഡ് തുടങ്ങി ഏത് ഇലക്ട്രോണിക് ഉപകരണവും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. ഇന്റര്‍നെറ്റില്‍ ഏതെങ്കിലും വായിച്ചാലും ചാറ്റ് ചെയ്താലും സര്‍ഫ് ചെയ്താലും ഗെയിം കളിച്ചാലും ഇതുതന്നെ അവസ്ഥ. അതുകൊണ്ട് ഈ ശീലം ഉപേക്ഷിച്ചാല്‍ രാത്രി ഏറെ നേരം ഉറക്കം വരാതെ ഇരിക്കുന്ന പ്രശ്‌നം ഇല്ലാതാക്കാം.

മദ്യപാനം

ഉറങ്ങാന്‍ പോകും മുമ്പ് ഒരല്‍പം മദ്യപിക്കുക എന്നത് ചിലരെങ്കിലും ശീലമാക്കിയിട്ടുണ്ട്. ഒരു നിശ്ചിത അളവു മാത്രം കഴിച്ചാല്‍ മനസ്സിന് ആശ്വാസം ലഭിക്കുമെന്നും വളരെ എളുപ്പത്തില്‍ ഉറങ്ങാന്‍ ഇത് സഹായിക്കുമെന്നും ഇത്തരക്കാര്‍ വാദിക്കുന്നു. എന്നാല്‍, ഇത് ശരിയല്ല. കാരണം, ആല്‍ക്കഹോളിന്റെ പ്രതിഫലനം ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ ഏതാനും മണിക്കൂറുകള്‍ എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സ്‌നാക്ക് കഴിക്കുക

രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക എന്നത് ശീലമായിട്ടുണ്ടോ? എങ്കില്‍ എത്രയും വേഗം ഉപേക്ഷിക്കാന്‍ തയ്യാറായിക്കോളൂ. ഇത് ഉറക്കം നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതായത്, സ്‌നാക്ക് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ദനഹ പ്രക്രിയ നടക്കില്ല. അതുകൊണ്ടാണ് ഉറക്കം നഷ്ടപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News