പുരുഷനില്‍ നിന്ന് സ്ത്രീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍

പുരുഷന് എപ്പോഴും സ്ത്രീകളുടെ മനസിനെപ്പറ്റി ആശങ്കയുണ്ടാകും. ചില പ്രത്യേക കാര്യങ്ങള്‍ പറഞ്ഞാല്‍ സ്ത്രീ അംഗീകരിക്കുമോ, പറഞ്ഞാല്‍ അത് അധികമാകുമോ എന്നൊക്കെയുള്ള ആശങ്ക പുരുഷന്മാര്‍ക്ക് സ്വാഭാവികം. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഇതാ.

സ്ത്രീയുടെ അഴകിനെ പ്രശംസിക്കുക.അവള്‍ ഉണ്ടാക്കിയ ഭക്ഷണം, അവളുടെ വസ്ത്ര ധാരണം തുടങ്ങിയവയെ അഭിനന്ദിക്കുക. ഇത്തരം കാര്യങ്ങള്‍ സ്ത്രീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവയാണ്. ഇത് സ്വകാര്യമായി പറയുമ്പോള്‍ സ്ത്രീകള്‍ക്ക് പുരുഷനോട് കൂടുതല്‍ ഇഷ്ടം തോന്നാം.

പുരുഷന്റെ പരസ്ത്രീ ബന്ധം സ്ത്രീ അംഗീകരിക്കുന്നില്ല. സമൂഹവും. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്‍ എന്നതാണ് സമൂഹം അംഗീകരിച്ച തത്വം. ഇത് തന്നെയാണ് സ്ത്രീയും ആഗ്രഹിക്കുന്നത്. ‘നീയാണെന്റെ ജീവിതത്തിലെ ആദ്യ സ്ത്രീ’ എന്ന കാര്യം ബോധ്യപ്പെടുത്തുന്നത് പുരുഷനോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. ഇത് ബന്ധം സുദൃഡമാക്കാന്‍ സഹായിക്കും.

മറ്റെന്തു പോലെയും പ്രധാനമാണ് ലൈംഗികത. ബന്ധത്തില്‍ ‘രതിദേവതയാണ്’ എന്ന സ്വകാര്യ വാചകം സ്ത്രീയെ കൂടുതല്‍ താല്‍പര്യമുള്ളവളാക്കാം. ഇത് പുരുഷനോടുള്ള മാനസിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.

മറ്റേതൊരു ബന്ധവും പോലെ പ്രധാനമാണ് മാതൃത്വവും. അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും അഭിലാഷമാണ്. ‘മികച്ച അമ്മകൂടിയാണ്’ എന്ന പ്രശംസാ വാചകം സ്ത്രീകള്‍ ഏറെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇത് സ്ത്രീയെ ഒരു നല്ല രക്ഷിതാവ് കൂടി ആക്കാന്‍ സഹായിക്കുന്നു.

പ്രണയം സ്ത്രീയെ അറിയിക്കാനുള്ള ഏറ്റവും പ്രധാന വാചകം ഏത് എന്നത് ഇപ്പോഴും പുരുഷന്മാര്‍ക്ക് പ്രഹേളികയാണ്. ഇഷ്ടം എങ്ങനെയും അറിയിക്കാന്‍ തയാറെടുക്കുന്നവര്‍ കരുതേണ്ടത് ഒരു പ്രധാന കാര്യം ഇതാണ്. കേവലം പ്രണയം എന്നതിനപ്പുറം ജീവിതവുമായി ബന്ധപ്പെടുത്തിയ ഒരു വാചകം ചിലപ്പോള്‍ സ്ത്രീയെ സ്വാധീനിച്ചേക്കാം. ‘എന്നോടൊപ്പം ജീവിക്കാമോ’ എന്നതാവും സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രണയാഭ്യര്‍ത്ഥന.

ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ഏത് കാര്യത്തിലും ഒരു അഭിപ്രായം ചോദിക്കുന്നത് തല്ലതാണ്. തന്റെ അഭിപ്രായത്തിനും വിലയുണ്ടെന്ന ബോധ്യം സ്ത്രീയെ കൂടുതല്‍ സന്തോഷവതിയാക്കും.

സൗഹൃദമാണ് സ്ത്രീ ഇഷ്ടപ്പെടുന്ന മറ്റൊരു പ്രധാന ഘടകം. പുരുഷന്റെ ആത്മ സുഹൃത്താണ് എന്ന് ബോധ്യപ്പെടുത്തും വിധമുള്ള വാചകങ്ങള്‍ സ്ത്രീയെ കൂടുതല്‍ സന്തോഷിപ്പിക്കും. ‘നീന്നെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്’ എന്ന പ്രശംസാ വാചകവും സ്ത്രീ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതാണ്. സ്വകാര്യ നിമിഷങ്ങളില്‍ മനസിലെന്തെന്ന് കണ്ടുപിടിക്കാന്‍ പുരുഷന്‍ ആവശ്യപ്പെടുന്നതും സ്ത്രീ ഇഷ്ടപ്പെടുന്ന ഒന്നാണ്.

‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന വാചകത്തിന്റെ പുതുമ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഈ സ്‌നേഹവാചകം ഉപയോഗിക്കുന്നത് സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News