മലപ്പുറത്തും പാലക്കാട്ടും യുഡിഎഫില്‍ കൂട്ടനടപടി; വിമതപ്രവര്‍ത്തനം നടത്തിയ 61 പേരെ കോണ്‍ഗ്രസ് – ലീഗ് നേതൃത്വങ്ങള്‍ പുറത്താക്കി

മലപ്പുറം/പാലക്കാട്: മലപ്പുറത്തും പാലക്കാട്ടും യുഡിഎഫില്‍ കൂട്ടനടപടി. വിമത പ്രവര്‍ത്തനം നടത്തിയ ലീഗ് – കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതൃത്വം പുറത്താക്കി. 15 പേര്‍ക്കെതിരെ നടപടിയെടുത്തതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. ലീഗിലും പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കൂട്ട നടപടിയെടുത്തു. 50 പേര്‍ക്കെതിരെയാണ് ലീഗ് നേതൃത്വം നടപടിയെടുത്തത്. വിമത സ്ഥാനാര്‍ത്ഥികളും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.

പാലക്കാട്ടും വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കൂട്ടനടപടിയെടുത്തു. 11 പ്രദേശിക നേതാക്കളെയും പ്രവര്‍ത്തകര്‍ക്കെതിരെയും ആണ് ഡിസിസി നേതൃത്വം പുറത്താക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ സ്ഥാനാര്‍ത്ഥികളായവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. വിമത നിലപാടുകളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കെപിസിസി നേതൃത്വം നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ വിമതര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News