പശു അമ്മയാണെങ്കിൽ മൂക്കുകയറിടുന്നത് എന്തിന്? അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയറിടമോയെന്ന് വിഎസ്

തിരുവനന്തപുരം: പശു മാതാവാണെന്നും ഗോവധം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ആർഎസ്എസ് നിലപാടുകൾക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. പശു അമ്മയാണെങ്കിൽ മൂക്കുകയറിടുന്നത് എന്തിനാണെന്നും അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയറിടമോയെന്നും വിഎസ് ചോദിക്കുന്നു. ആർഎസ്എസിന്റെ യുക്തരഹിതമായ നിലപാടുകളെ ചെറുത്തു തോൽപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

പശു മാതാവാണെങ്കിൽ കാള ആർഎസ്എസുകാരുടെ അച്ഛനാണോയെന്നും കഴിഞ്ഞ ദിവസം വിഎസ് ചോദിച്ചിരുന്നു. യുക്തിരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ബിജെപിയും ആർഎസ്എസും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും പശുവിനെ മുൻനിർത്തിയുള്ള പ്രചാരണം ഇതിന് ഉദാഹരണമാണെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here