ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി ഉയർത്തണമെന്ന് ശുപാർശ; പെൺകുട്ടികൾക്ക് 21, ആൺകുട്ടികൾക്ക് 20; 50 മണിക്കൂർ വാഹന പരിചയമുള്ളവർക്കേ ലൈസൻസ് നൽകാവൂയെന്നും നിർദ്ദേശം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പ്രായപരിധി ഉയർത്തണമെന്ന് നിർദ്ദേശം. പ്രായം പെൺകുട്ടികൾക്ക് 21ഉം ആൺകുട്ടികൾക്ക് 20ഉം ആയി നിജപ്പെടുത്തണമെന്നാണ് ഗതാഗതമന്ത്രിക്ക് ഉന്നതതല സമിതിയുടെ ശുപാർശ. 50 മണിക്കൂർ വാഹനമോടിച്ച് പരിചയമുള്ളവർക്ക് മാത്രമേ ലൈസൻസ് നൽകാവൂയെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. നിലവിൽ 18 വയസാണ് പ്രായപരിധി.

വിദ്യാർത്ഥികൾക്കായി ‘സ്റ്റുഡൻസ് ലൈസൻസ്’ ഏർപ്പെടുത്തണം. ലൈസൻസുകളിൽ ‘സ്റ്റുഡൻസ് വെഹിക്കിൾ’ എന്നും രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 16 വയസുള്ളവർക്ക് 50 സിസിയിൽ താഴെയുള്ള ബൈക്കുകൾ ഉപയോഗിക്കാൻ ലൈസൻസ് നൽകുന്നുണ്ട്. എന്നാൽ ഇത്തരം ബൈക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ, ലൈസൻസ് ലഭിക്കുന്നവർ 100 സിസിയിൽ മുകളിലുള്ള ബൈക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്റർ ആക്കണമെന്നും ശുപാർശയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News