മദ്രസകളിൽ പോളിംഗ് ബൂത്താകാമെന്ന് ഹെക്കോടതി; വർഗീയ സംഘർഷസാധ്യതയുണ്ടെന്ന വാദം തള്ളി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ മദ്രസകളിൽ പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്താമെന്ന് ഹൈക്കോടതി. മദ്രസകൾ ആരാധനാലയങ്ങളായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ജസ്റ്റിസ് വി.ചിദംബരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കാസർഗോഡ് ജില്ലയിലെ രണ്ടു മദ്രസകൾ പോളിംഗ് ബൂത്തായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതിനെതിരെ അധികൃതർ നൽകിയ ഹർജിയിലാണ് ഉത്തരവ്. മദ്രസകൾ ബൂത്തായി നിശ്ചയിച്ചാൽ വർഗീയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ മദ്രസകൾ മുൻതെരഞ്ഞെടുപ്പുകളിലും പോളിംഗ് ബൂത്തുകളായി പ്രവർത്തിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News