ദളിത് കുട്ടികളെ തീ കൊളുത്തി കൊന്ന സംഭവത്തിൽ വിവാദ പരാമർശവുമായി വികെ സിംഗ്; വല്ലവരും പട്ടിയെ കല്ലെറിഞ്ഞാൽ കേന്ദ്രം ഉത്തരവാദിയല്ല

ദില്ലി: ദളിത് കുടുംബത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി വികെ സിംഗ്. വല്ലവരും പട്ടിയെ കല്ലെറിഞ്ഞാൽ അതിന് കേന്ദ്രസർക്കാർ ഉത്തരവാദിയല്ലെന്നും സംസ്ഥാന സർക്കാരുകളാണ് ഇത്തരം അക്രമങ്ങളുടെ ഉത്തരവാദികളെന്നും വികെ സിംഗ് പറഞ്ഞു.

ഹരിയാനയിൽ സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് വികെ സിംഗ് പ്രസ്താവന നടത്തിയത്. സംഭവത്തിൽ കേന്ദ്രസർക്കാറിന് ഒന്നും ചെയ്യാനില്ല. കേന്ദ്രത്തെ സംഭവവുമായി ബന്ധിപ്പിക്കേണ്ട കാര്യവുമില്ല. ഇത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വികെ സിംഗ് പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വികെ സിംഗ് മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള മനോഹർ ലാൽ ഖട്ടാർ സർക്കാറാണ് ഹരിയാന ഭരിക്കുന്നത്. തിങ്കളാഴ്ചയാണ് സവർണർ ദളിത് കുഞ്ഞുങ്ങളെ തീകൊളുത്തി കൊന്നത്. രണ്ടരവയസുള്ള കുട്ടിയും പതിനൊന്ന മാസം പ്രായമായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവ് 70 ശതമാനം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. ആർഎസ്എസ് പിന്തുണയോടെയാണ് അക്രമികൾ തങ്ങളുടെ വീടിന് തീ കൊളുത്തിയതെന്ന് കുടുംബനാഥൻ പീപ്പിൾ ടിവിയോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News